Friday, November 15, 2024
Janmabhumi
ePaper
No Result
View All Result
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
No Result
View All Result
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആധ്യാത്മിക പഠനത്തിന്റെ പ്രസക്തി

ലളിത ശ്രീകുമാര്‍ by ലളിത ശ്രീകുമാര്‍
Jun 29, 2024, 01:18 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ആദ്ധ്യാത്മികതയും ഭൗതികതയും തമ്മിലെന്താണു ബന്ധം? ആലോചിച്ചാല്‍ രസകരമാണ്. ആദ്ധ്യാത്മിക പഠനം എന്നു കേട്ടാല്‍ ഭൂരിഭാഗം പേരും അസ്വസ്ഥരാകും. ഇതൊന്നും നമുക്കു പറ്റുന്നതല്ല, എന്നാണു പലരുടേയും അഭിപ്രായം. അതെന്താണ്?

ആത്മചിന്തയാണ് ആദ്ധ്യാത്മികത. ആത്മാവ് എന്നാല്‍ ആന്തരികബോധം തന്നെയാണ്. അത് നമ്മുടെ അടിസ്ഥാനവുമാണ്. ആത്മാവ് ബ്രഹ്മത്തില്‍ നിന്നുറവെടുക്കുന്നു. അതായത് പ്രപഞ്ച സൃഷ്ടികര്‍ത്താവില്‍ നിന്നും. ആത്മാവിന് പ്രവര്‍ത്തിക്കാന്‍ ശരീരവും അന്ത:കരണങ്ങളും തുന്നു. അതും ആ ഏകമായ ബ്രഹ്മം തന്നെയാണ്തരുന്നത്. ശരീരവും മനസ്സും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ഊര്‍ജ്ജസംഭരണത്തിനുള്ള എല്ലാ സംവിധാനങ്ങളും പ്രകൃതി ഒരുക്കിത്തരുന്നു. സൂര്യനും ചന്ദനും ഗ്രഹ, നക്ഷത്ര സമൂഹങ്ങളും സംവിധാനം ചെയ്ത് നിര്‍ത്തിയിട്ടുണ്ട്. ഭൂമിയിലോ വായുവും ജലവും വിവിധ ഭക്ഷ്യവസ്തുക്കളും ഒരുക്കിയിട്ടുണ്ട്.

കോടിക്കണക്കിനു സസ്യജാലങ്ങള്‍ മഴയില്‍ ആര്‍ത്തലച്ചു പൊങ്ങി വരും. അവയിലെ ഇലയും പൂവും കായും പഴങ്ങളും തിന്ന് പക്ഷി-മൃഗങ്ങള്‍ പെറ്റുപെരുകും. സസ്യങ്ങളെല്ലാം സസ്യഭോജികളായ ജന്തുക്കള്‍ തിന്നും. അവ നിറഞ്ഞു കവിയാതെ മാംസഭോജികള്‍ ഭക്ഷണമാക്കും. മാംസഭോജികള്‍ പെരുകുമ്പോള്‍ അവയെ മനുഷ്യന്‍ വേട്ടയാടി നശിപ്പിക്കും. ഭൂമിയില്‍ മനുഷ്യര്‍ നിറയുമ്പോഴോ! പ്രളയമോ മഹാമാരിയോ യുദ്ധമോ വന്ന് മനുഷ്യ ജനസംഖ്യയും നിയന്ത്രിക്കും. ഇങ്ങനെ നമ്മളറിയാതെ തന്നെ ബ്രഹ്മം സുന്ദരമായ രീതിയില്‍ ലോകം മുന്നോട്ടു കൊണ്ടുപോകും. മനുഷ്യര്‍ ബേജാറാവേണ്ട.

പക്ഷേ മനുഷ്യന് മറ്റൊരു ഉത്തരവാദിത്തമുണ്ട്. എന്തെന്നോ?
മനുഷ്യനും ഒരു ജന്തു തന്നെ. വായുവും ജലവും ഭക്ഷണവും കൊണ്ട് ജീവിക്കുന്ന ജന്തു. പക്ഷേ അവന് മറ്റു ജന്തുക്കളേക്കാള്‍ കൂടുതല്‍ ബുദ്ധിയുണ്ട്. ബുദ്ധിപൂര്‍വം ചിന്തിക്കാനും ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും കഴിവുണ്ട്. മറ്റുളള ജന്തുക്കള്‍ക്കെല്ലാം ജന്മവാസനകള്‍ വച്ചു മാത്രമേ ജീവിക്കാനാവൂ. എന്നാല്‍ മനുഷ്യനു സ്വന്തം ജീവിതത്തെപ്പറ്റിയും ഉറവിടത്തെപ്പറ്റിയുമെല്ലാം ചിന്തിക്കാനും തന്റെ അസ്തിത്വത്തെ വിശകലനം ചെയ്ത് യഥാര്‍ത്ഥമായ ആനന്ദം കണ്ടെത്താനുമാവും.

ഒരു ജീവി പരമാനന്ദത്തിലേയ്‌ക്ക് എത്തുന്നതിന് 84 ലക്ഷത്തോളമുള്ള വിവിധ ജീവിവര്‍ഗ്ഗങ്ങളിലെല്ലാം ജന്മമെടുത്തിട്ടാണേ്രത ‘മനുഷ്യന്‍’ എന്ന ഉത്തമ ജന്തുവിലേയ്‌ക്ക് എത്തിപ്പെടുന്നത്. മനുഷ്യനായിത്തന്നെ അനേകം ജന്മങ്ങള്‍ എടുത്താലേ തന്നില്‍ നിറഞ്ഞ പരംപൊരുളായ ബ്രഹ്മത്തെ അറിയാനും അനുഭവിക്കാനുമാവൂ. അതിലേയ്‌ക്കുള്ള വഴിയാണ് ആദ്ധ്യാത്മിക ജ്ഞാനം.

ആദ്ധ്യാത്മികജ്ഞാനം ലഭിക്കാന്‍ എന്താണു വഴി? ഭൗതിക ജീവിതം മെച്ചപ്പെടുത്തി നല്ല ചിന്തയും നല്ല പ്രവര്‍ത്തിയും ചെയ്താലേ അതു സാധിക്കൂ. അതിനെന്തു വഴി? ഭഗവത് ഗീതയില്‍ ഭഗവാന്‍ പറയുന്നു. ഭൗതിക ജീവിതം നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് കണ്ടും കേട്ടും അനുഭവിച്ചും ഒക്കെ ചിന്തകളിലേയ്‌ക്ക് പ്രവഹിക്കുന്ന അറിവുകള്‍ കൊണ്ടാണ് നടക്കുന്നത്. ഈ ചിന്തകള്‍ തെറ്റോ ശരിയോ എന്നു വ്യവച്ഛേദിച്ചറിയുന്നത് ബുദ്ധിയാണ്. ബുദ്ധിയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ്. അത് നമ്മുടെ ഉള്ളില്‍ ജീവിതത്തെത്തന്നെ നിലനിറുത്തുന്ന മൂന്ന് ഘടകങ്ങളാണ്. സത്വം, രജസ്സ്, തമസ്സ് എന്നിവയാണ് ഈ ഗുണങ്ങള്‍.

ഈ മൂന്നു ഗുണങ്ങളാണ് മനുഷ്യ സ്വഭാവത്തെ സ്വാധീനിക്കുന്നത്. ചിന്തകള്‍ സൃഷ്ടിക്കുന്ന സത്വഗുണം, നമ്മളെ പ്രവര്‍ത്തന നിരതമാക്കുന്നതു രജോഗുണം, വിശ്രമത്തിനും
ഉറക്കത്തിനും തമോഗുണം. ഇവയുടെ ഏറ്റക്കുറച്ചിലില്‍ മനുഷ്യ സ്വഭാവത്തിനുവ്യത്യാസം വരും. അവിടെയാണ് ഈശ്വര സൃഷ്ടിയിലെ വര്‍ണ്ണ വൈജാത്യങ്ങളുടെ വിശദീകരണം വരുന്നത്. ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ ,ശൂദ്ര വര്‍ണ്ണങ്ങള്‍ മനുഷ്യരുടെ ഗുണകര്‍മ്മങ്ങള്‍ക്കനുസരിച്ച് സൃഷ്ടിച്ചിരിക്കുന്നുവെന്ന് ഭഗവത് ഗീത അദ്ധ്യായം 4-ല്‍ 13-ാം ശ്ലോകത്തില്‍ ഭഗവാന്‍ പറയുന്നു.

സത്വഗുണം കൂടുതലുള്ള മനുഷ്യനാണ് ബ്രാഹ്മണന്‍. പ്രവര്‍ത്തനശേഷി കൂടിയ ക്ഷത്രിയനില്‍ മുന്നിട്ടു നില്‍ക്കുന്നത് രജോഗുണമാണ്. വൈശ്യനാകട്ടെ ആദ്യം രജോഗുണവും പിന്നാലെ തമോഗുണവും മൂന്നാമതായി സത്വഗുണവും വരും. ശൂദ്രനില്‍ തമോഗുണമാണ് മുന്നില്‍. രണ്ടാമതു രജോഗുണവും മൂന്നാമത് സത്വഗുണവും.

വേദകാലത്ത് കുട്ടികളിലെ സ്വഭാവമനുസരിച്ച് ഗുരുക്കന്മാരായിരുന്നു വര്‍ണ്ണം തീരുമാനിച്ചിരുന്നത്. ഒരു കുടുംബത്തില്‍ തന്നെ സഹോദരങ്ങള്‍ പല വര്‍ണ്ണങ്ങളില്‍ പെട്ടിരുന്നു. ഇരട്ടക്കുട്ടികളാണെങ്കില്‍ പോലും ഒരാള്‍ ബ്രാഹ്മണനോ മറ്റേയാള്‍ ശൂദ്രനോ ആകാം. ഇങ്ങനെ വ്യക്തമായ കാഴ്ചപ്പാടോടെ ചലിച്ച ഈ വ്യവസ്ഥിതി കാലക്രമേണ ജന്മ കേന്ദ്രീകൃതമായി.

മനുഷ്യ ജന്മത്തിന്റെ അടിസ്ഥാന ലക്ഷ്യം തന്നില്‍ നിറഞ്ഞിരിക്കുന്ന ഈശ്വരനെ അറിഞ്ഞ്, ഈ ലോകം മുഴുവന്‍ തന്നില്‍ത്തന്നെയുള്ള ആ ഈശ്വരനാണ് നിറഞ്ഞിരിക്കുന്നതെന്നുള്ള അറിവിലേയ്‌ക്കെത്തുന്ന മോക്ഷപ്രാപ്തിയാണ്. അതിലേയ്‌ക്കെത്താന്‍ അനേകം മനുഷ്യജന്മങ്ങള്‍ എടുക്കേണ്ടി വരും. ഓരോ ജന്മത്തിലും സ്വന്തം ഗുണങ്ങള്‍ കൊണ്ട് കര്‍മ്മഫലങ്ങളായി ആര്‍ജ്ജിക്കുന്ന അനുഭവങ്ങള്‍ തന്നെയാണു ഗുരു. ഇതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് ഭാവിജന്മങ്ങളും നിശ്ചയിക്കപ്പെടുന്നതെന്നു ഭഗവാന്‍ ഗീതയില്‍ പറയുന്നു.

പൂര്‍വ്വജന്മത്തില്‍ ആര്‍ജ്ജിച്ച വാസനകള്‍ ഓരോരുത്തരിലും ഉണ്ടാകും. പാരമ്പര്യം കഴിവുകളില്‍ പ്രകടമാവാറുണ്ടല്ലോ. മുന്‍വിധികള്‍ മാറ്റി, മനുഷ്യരാശിയേയും പ്രകൃതിയേയും പ്രപഞ്ചത്തേയും ആത്മാവിനേയും സംബന്ധിച്ച് ഋഷിമാര്‍ പകര്‍ന്ന അറിവുകള്‍ ആത്മാര്‍ത്ഥതയോടെ പഠിക്കാനായാല്‍, പ്രചരിപ്പിക്കാനായാല്‍ ഈ ലോകം സ്വര്‍ഗ്ഗമാവും.

Tags: Hinduismspiritual studyDevotional
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വൃശ്ചിക വിശേഷത്തിന് ഒരുങ്ങി പാമ്പുംമേക്കാട് മന

Samskriti

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം : മനമുരുകി വിളിച്ചാല്‍…

Samskriti

ക്ഷേത്രമാതൃകയില്‍ വീട്ടിൽ പൂജാമുറി പണിതാൽ……

ampalapuzha
Samskriti

രാജകീയ പ്രൗഢിയുള്ള അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രവും ലോക പ്രസിദ്ധമായ അമ്പലപ്പുഴ പാല്‍പായസവും ഐതീഹ്യവും

Samskriti

വൈക്കത്തപ്പന് കോടി അര്‍ച്ചനയും വടക്കുപുറത്തു പാട്ടും

പുതിയ വാര്‍ത്തകള്‍

ചക്രവാതച്ചുഴി; സംസ്ഥാനത്ത് കനത്ത മഴയെന്ന് കാലാവസ്ഥാ വകുപ്പ്; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

ആയുഷ്മാന്‍ ഭാരത്: ലോകോത്തരം ഈ അഭിമാന പദ്ധതി

പ്രമേഹം മൂലം ശരീരം ശോഷിക്കുന്നോ? മസിലിന്റെ ആരോഗ്യത്തിനും ഷുഗർ നിയന്ത്രിക്കാനും ഇത് ഒരാഴ്‌ച്ച രാവിലെ കഴിച്ചാൽ ഫലം ഉറപ്പ്

41 ദിവസത്തെ കഠിന വ്രതവുമായി കാനന പാതയിലൂടെ ഒരു യാത്ര, ഭക്തിയുടെ മുന്നില്‍ പ്രതിസന്ധികള്‍ വഴിമാറുന്ന യാത്ര

അനധികൃത ഇരുമ്പയിര് കടത്ത് കേസ്; സതീഷ് ക്യഷ്ണ സെയിലിന് എതിരായ വിധി സസ്പെൻഡ്‌ ചെയ്ത് ഹൈക്കോടതി

വഖഫ് ഭീതി ഒഴിയണം; ഭേദഗതി വേണം

ജി 20 ഉച്ചകോടിക്കായി പ്രധാനമന്ത്രി ബ്രസീലിലേക്ക്

കളരിവാതുക്കല്‍ ശ്രീഭഗവതി ക്ഷേത്രത്തില്‍ നടന്ന ക്ഷേത്രരക്ഷാ ജാഗ്രത സദസില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന 
സെക്രട്ടറി പി.വി. ശ്യാം മോഹന്‍ സംസാരിക്കുന്നു

കളരിവാതുക്കലിലെ വെല്‍ഫെയര്‍ പാര്‍ട്ടി യോഗം: ക്ഷേത്ര രക്ഷയ്‌ക്കായി ജാഗ്രതാ സദസ്

വഖഫ് ബോര്‍ഡ്: കേന്ദ്ര നിലപാട് സ്വാഗതാര്‍ഹമെന്ന് ഖുറാന്‍ സുന്നത്ത് സൊസൈറ്റി

കംബോഡിയയിലേക്ക് മനുഷ്യക്കടത്ത്: മലപ്പുറം സ്വദേശിനി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
No Result
View All Result
  • Home
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies