കോട്ടയം: സംസ്ഥാനത്തു നിന്നുള്ള ടൂറിസ്റ്റ് ബസുകള്‍ക്ക് തമിഴ്നാട് നികുതി കൂട്ടിയതിന്റെ പേരില്‍ അയ്യപ്പ ഭക്തരെ ദ്രോഹിക്കുമെന്ന ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിയമസഭയിലെ പ്രസ്താവന പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ് ബിജു.
ശബരിമല തീര്‍ത്ഥാടനത്തെ അട്ടിമറിക്കുമെന്ന പരസ്യ പ്രസ്താവ നയാണ് മന്ത്രി നടത്തിയത്. ശബരിമല സീസണില്‍ തമിഴ്നാട്ടില്‍ നിന്നാണ് കൂടുതല്‍ ‘ഭക്തരെത്തുന്നതെന്നും അവരെ കേരളത്തില്‍ ദ്രോഹിക്കുമെന്നുമുള്ള പ്രസ്താവനയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിലപാട് വ്യക്തമാക്കണം. ഇരുസര്‍ക്കാരുകളും പരസ്പരം ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടണ്ട വിഷയത്തില്‍ ശബരിമല തീര്‍ത്ഥാടകരെ കരുവാക്കുന്നത് ധാര്‍ഷ്ട്യമാണ്.
തീര്‍ത്ഥാടനത്തിലൂടെ സഹസ്രകോടികളാണ് സര്‍ക്കാരിനും കെഎസ്ആര്‍ടിസിക്കും നികുതിയിനത്തില്‍ ലഭിക്കുന്നത്. തീര്‍ത്ഥാടനത്തെ മറയാക്കി അയല്‍ സംസ്ഥാനത്തെ വെല്ലുവിളിക്കുന്നതിലൂടെ സംസ്ഥാനങ്ങള്‍ തമ്മിലുള്ള സൗഹൃദം നഷ്ടമാകും. പരസ്പര സൗഹൃദം നിലനിര്‍ത്തി പരിഹരിക്കേണ്ട വിവിധ വിഷയങ്ങള്‍ക്ക് തടസം സൃഷ്ടിക്കും. തീര്‍ത്ഥാടനം അട്ടിമറിക്കുന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവന പിന്‍വലിക്കണമെന്നും ഇ.എസ്. ബിജു അവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: