ആലപ്പുഴ: ഓസ്ട്രേലിയയില്‍ സിമിക് ഗ്രൂപ്പ് ലിമിറ്റഡ് എന്ന കമ്പനിയില്‍ സോഫ്റ്റ് സ്കില്‍ ട്രെയിനര്‍മാരായി ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തുടനീളം നാല്‍പ്പതില്‍പരം ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി പിടിയില്‍.
കോയമ്പത്തൂര്‍, രത്തിനപുരി ഗാന്ധിജി റോഡില്‍ ശ്രീറാം ശങ്കരി അപ്പാര്‍ട്ട്മെന്റില്‍ ആഷ്ടണ്‍ മൊണ്ടീറോ എന്ന് വിളിക്കുന്ന ആര്. മധുസൂദനനെ(42)യാണ് നൂറനാട് പോലീസ് ബെംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇന്‍സ്പെക്ടര്‍ ഷൈജു ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ നൂറനാട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലേക്ക്
ഇംഗ്ലീഷില്‍ നിപുണനായ മധുസൂദനന് അങ്കമാലി കേന്ദ്രീകരിച്ച് ഒഇടി ക്ലാസുകള്‍ എടുത്തിരുന്നു. 2023 ലാണ് അങ്കമാലി കേന്ദ്രീകരിച്ച് തട്ടിപ്പ് ആരംഭിച്ചത്. ഓസ്ട്രേലിയയിലെ സിമിക്ക് ഗ്രൂപ്പ് ലിമിറ്റഡ് എന്ന കമ്പനിയില്‍ സോഫ്റ്റ് സ്കില്‍ ട്രെയിനര്‍മാരെ ആവശ്യമുണ്ട് എന്ന് പറഞ്ഞ് ആദ്യം സമൂഹമാധ്യമങ്ങളില്‍ പരസ്യം നല്കി.
ചെന്നൈയില്‍ നിന്നും വിമാനത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലും ഇറങ്ങി ആഡംബര കാറുകളില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ എത്തിയ മധുസൂദനന്, ആഷ്ടണ്‍ മൊണ്ടീറോ എന്ന ഓസ്ട്രേലിയന്‍ പൗരന് ആണ് എന്ന് പറഞ്ഞാണ് ഉദ്യോഗാര്‍ത്ഥികളെ പരിചയപ്പെട്ടത്.
ജോലിക്കായി നാല്‍പ്പതോളം പേര് ഏഴു ലക്ഷം രൂപ വീതം ഇവര്‍ നല്കിയ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തു. പണം കിട്ടിയ ശേഷം ഈ സംഘം അപ്രത്യക്ഷരായി. ആദ്യം ഫോണില്‍ വിളിച്ചാല്‍ എടുക്കാതാവുകയും പിന്നീട് ഫോണ്‍ നമ്പറുകള്‍ സ്വിച്ച് ഓഫ് ആവുകയും ചെയ്തു. പണം നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ പരാതികളില്‍ അങ്കമാലി, കാലടി, നെടുമ്പാശ്ശേരി, തൃശ്ശൂര്‍ ഈസ്റ്റ്, മൂവാറ്റുപുഴ, കരമന, നൂറനാട് എന്നീ പോലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇന്‍സ്പെക്ടര്‍ ഷൈജു ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
മലയാളിയായ ഇയാള്‍ തമിഴ്നാട്ടിലാണ് കുടുംബത്തോടൊപ്പം താമസിച്ചുവന്നിരുന്നത്. ബിബിഎ ബിരുദധാരിയും അഡ്വര്‍ടൈസിങ് ആന്‍ഡ് ജേര്‍ണലിസത്തില്‍ പിജി ഡിപ്ലോമയുമുണ്ട്.
ഇംഗ്ലീഷ്, മലയാളം, തമിഴ്, ഹിന്ദി, കന്നട, ഫ്രഞ്ച്, ജര്‍മ്മന്‍, പഞ്ചാബി എന്നിവ ഉള്‍പ്പെടെ 15 ഭാഷകള്‍ വശമുള്ള ഇയാള്‍ കഴിഞ്ഞ രണ്ടുമാസമായി ബെഗളൂരുവില്‍ ഒഇടി ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കുന്ന സ്ഥാപനത്തില്‍ ട്യൂട്ടറായി ജോലി നോക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: