അമരാവതി: പതിനൊന്നു ദിവസം നീണ്ട ഉപവാസം ആരംഭിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായി പവന് കല്യാണ്‍. സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും സന്തോഷത്തിനും വേണ്ടി പവന് കല്യാണ്‍ ബുധനാഴ്ച മുതല്‍ പതിനൊന്ന് ദിവസം നീണ്ടു നില്ക്കുന്ന ഉപവാസം (വരാഹി അമ്മവാരി ദീക്ഷ) ആരംഭിച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉപവാസം ആരംഭിച്ചതിന് പിന്നാലെ ദീക്ഷാ വസ്ത്രത്തിലുള്ള പവന് കല്യാണിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ആന്ധ്രയിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി ‘വരാഹി വിജയ യാത്ര’ എന്ന പേരില്‍ സംസ്ഥാനത്ത് യാത്ര നടത്തിയിരുന്നു. അന്നും അദ്ദേഹം ഉപവാസമനുഷ്ഠിച്ചിരുന്നു.
ഒന്‍പതോ പതിനൊന്നോ ദിവസം നീണ്ടു നില്ക്കുന്ന ഉപവാസമാണ് വരാഹി അമ്മവാരി ദീക്ഷ. വിശ്വാസപ്രകാരം ഉപവാസമനുഷ്ഠിക്കുന്നവര്‍ ദിവസേനയുള്ള ഭക്ഷണം ഉപേക്ഷിച്ച് ചുരുങ്ങിയ അളവിലുള്ള സാത്വിക് ഭക്ഷണം മാത്രമാണ് ഈ കാലയളവില്‍ ഭക്ഷിക്കുക. ദീക്ഷാ കാലയളവില്‍ നിലത്ത് കിടന്നുറങ്ങുകയും ചെരിപ്പിടാതെ നടക്കുകയും ചെയ്യുന്നതാണ് പതിവ്. ഉപവാസ ദിവസങ്ങളില്‍ രാവിലെയും വൈകുന്നേരവും പൂജ ചെയ്യണം. ഈ സമയം മാംസാഹാരങ്ങളോ ലഹരി ഉപയോഗമോ മറ്റോ പാടില്ല. ഉപവാസമനുഷ്ഠിക്കുന്നതിലൂടെ എല്ലാ വിജയങ്ങളും കൈവരിക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസം.
2024-ലെ പൊതു തെരഞ്ഞെടുപ്പില്‍ പവന് കല്യാണിന്റെ യാത്ര വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചെന്നാണ് വിലയിരുത്തല്‍. ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി- ബിജെപി സഖ്യത്തില്‍ 21 സീറ്റില്‍ നിയമസഭയിലേക്ക് മത്സരിച്ച ജനസേന മുഴുവന്‍ സീറ്റും വിജയിച്ചു. ലോക്സഭയിലേക്ക് മത്സരിച്ച രണ്ടുസീറ്റും പാര്‍ട്ടി സ്വന്തമാക്കിയിരുന്നു. ആന്ധ്രാപ്രദേശില്‍ ചന്ദ്രബാബു നായിഡു സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായാണ് പവന് കല്യാണ്‍ സത്യപ്രതിജ്ഞ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: