കൊച്ചി: ഗോള്‍കീപ്പര്‍ നോറ ഫെര്‍ണാണ്ടസിനെ മൂന്നു വര്‍ഷത്തെ കരാറില്‍ എത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് എഫ് സി. 2027 വരെയുള്ള കരാറാണ് താരം ക്ലബുമായി ഒപ്പു വെച്ചിരിക്കുന്നത്.
ഗോവയില്‍ ജനിച്ച നോറ സാല്‍ഗോക്കര്‍ എഫ്സിയുടെ അണ്ടര്‍ 18 ടീമിലൂടെയാണ് പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്. 2020-ല്‍ ചര്‍ച്ചില്‍ ബ്രദേഴ്സിലേക്ക് ചേക്കേറുന്നതിനു മുമ്പ് സാല്‍ഗോക്കറിന് വേണ്ടി അണ്ടര്‍18 ഐ-ലീഗിലും ഗോവ പ്രൊഫഷണല്‍ ലീഗിലും നോറ കളിച്ചിട്ടുണ്ട്. 2020-2023 കാലയളവില്‍ ചര്‍ച്ചില്‍ ബ്രദേഴ്സിനായി ഗോള്‍വല കാത്തിട്ടുണ്ട്. ഐ ലീഗിലും സൂപ്പര്‍ കപ്പിലുമായി 12 മത്സരങ്ങളാണ് കളിച്ചത്. കളിച്ചിട്ടുണ്ട് . കഴിഞ്ഞ സീസണ് ഐ-ലീഗില്‍ ആദ്യ ചോയ്സ് ഗോള്‍കീപ്പറായി ഐസ്വാള്‍ എഫ്സി അവസരം നല്കി. 17 മത്സരങ്ങള്‍ കളിച്ചു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യമായി അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് താനെന്ന് നോറ ഫെര്‍ണാണ്ടസ് പ്രതികരിച്ചു. സോം കുമാറിന് ശേഷം ബ്ലാസ്റ്റേഴ്സ് ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഒപ്പു വെക്കുന്ന രണ്ടാമത്തെ ഗോള്‍കീപ്പര്‍ കൂടിയാണ് നോറ. നോറയുടെ കൂട്ടിച്ചേര്‍ക്കല്‍ സച്ചിന് സുരേഷ് ഉള്‍പ്പെടുന്ന മഞ്ഞപ്പടയുടെ ഗോള്‍കീപ്പിംഗ് വിങ് കൂടുതല്‍ ശക്തിപ്പെടും. മൂന്ന് മുതല്‍ തായ്ലന്ഡില് നടക്കുന്ന പ്രീസീസണ് തയ്യാറെടുപ്പുകള്‍ക്കായി നോറ ടീമിനൊപ്പം ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: