ഹാംബര്‍ഗ്: ജയിച്ചിരുന്നെങ്കില്‍ പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറുമായിരുന്ന ചെക്ക് റിപ്പബ്ലിക്കിനെ തോല്‍പ്പിച്ച് തുര്‍ക്കി പ്രീക്വാര്‍ട്ടറില്‍ കടന്നു. ചെക്ക് റിപ്പബ്ലിക്കിന് 20-ാം മിനിറ്റില്‍ ഒരാളെ നഷ്ടപ്പെട്ടു. പിന്നീട് പത്ത് പേരുമായി പൊരുതിയ അവര്‍ക്ക് അന്തിമ വിസിലിന് തൊട്ടുമുമ്പ് ഒരാളെ കൂടി ചുവപ്പ് കാര്‍ഡിലൂടെ നഷ്ടപ്പെട്ടു.
20-ാം മിനിറ്റില്‍ അന്റോനിന്‍ ബറാക്ക് ആണ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത്. ആദ്യ പകുതി ഗോളില്ലാ സമനിലയില്‍ പിരിഞ്ഞു. രണ്ടാം പകുതി തുടങ്ങി മത്സരം 51 മിനിറ്റ് പിന്നിടുമ്പോള്‍ ഹകന്‍ കല്‍ഹനോഗ്ലു നേടിയ ഗോളില്‍ തുര്‍ക്കി മുന്നിലെത്തി. 15 മിനിറ്റ് കൂടി കഴിഞ്ഞപ്പോള്‍ പത്ത് പേരുമായി പൊരുതിയ ചെക്ക് റിപ്പബ്ലിക്ക് ടോമസ് സൂസെക്ക് നേടിയ ഗോളിലൂടെ സമനില പിടിച്ചു. റെഗുലര്‍ ടൈമില്‍ കളി തീരുമോയെന്ന് സംശയിച്ച് നില്‍ക്കെ 90+4-ാം മിനിറ്റില്‍ സെങ്ക് ടോസന്‍ നേടിയ ഗോളില്‍ തുര്‍ക്കി വിജയം കുറിച്ചു.
പ്രീക്വാര്‍ട്ടറിലെ അവസാന പോരാട്ടത്തില്‍ ഓസ്ട്രിയ ആണ് തുര്‍ക്കിയുടെ എതിരാളികള്‍. പോര്‍ച്ചുഗലിന് പിന്നില്‍ ഗ്രൂപ്പ് എഫില്‍ നിന്ന് ആറ് പോയിന്റുമായി രണ്ടാം സ്ഥാനക്കാരായണ് തുര്‍ക്കി മുന്നേറിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: