വാരാണസി : കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ മുന്‍ മഹന്ത് ഡോ. കുല്‍പതി തിവാരി(70) അന്തരിച്ചു. നാഡീസംബന്ധ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. രവീന്ദ്രപുരി കോളനിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം.
വാരാണസി മണികര്‍ണിക ഘട്ടില്‍ തിവാരിയുടെ അന്തിമ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. 1954ല്‍ വാരാണസിയിലാണ് തിവാരിയുടെ ജനനം. 1993ല്‍ പിതാവ് കൈലാഷ്പതി തിവാരിയുടെ മരണശേഷമാണ് കാശി വിശ്വനാഥ ക്ഷേത്രത്തിലെ മഹന്താകുന്നത്.
തിവാരിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഡോ. കുല്‍പതി തിവാരി വിശ്വനാഥ് ക്ഷേത്രത്തില്‍ വളരെക്കാലം സേവനമനുഷ്ഠിച്ചു. ശിവലോകത്തേയ്ക്കുള്ള അദ്ദേഹത്തിന്റെ യാത്ര കാശിക്ക് നികത്താനാവാത്ത നഷ്ടമാണെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: