കോട്ടയം: ഡ്രൈവിംഗ് സ്കൂള്‍ ഉടമകളും ഗതാഗതമന്ത്രി ഗണേഷ് കുമാറും തമ്മിലുള്ള ബലാബലത്തിന് താല്ക്കാലികമായ ശമനം. ഗണേഷ് കുമാറിന് എന്തൊക്കെ പോരായ്മകള്‍ ഉണ്ടെങ്കിലും അദ്ദേഹം മുന്നോട്ടുവച്ച ഗതാഗത പരിഷ്കാരം സാധാരണക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് എന്നതിനാല്‍ പൊതുജന പിന്തുണ ലഭിച്ചിരുന്നു. അതിനാല്‍ തന്നെ ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും കാര്യമായി വിട്ടുവീഴ്ചകള്‍ക്ക് ഗണേഷ് കുമാര്‍ വാഴങ്ങാതിരുന്നത് . ഡ്രൈവിംഗ് സ്കൂള്‍ ഉടമകളുടെ സംഘടനയിലെ ഒരു വിഭാഗം ഗണേഷ് കുമാറിനെതിരെ പ്രതിഷേധമുയര്‍ത്തിയിട്ടും ഒടുവില്‍ അവര്‍ക്കും മന്ത്രിയുടെ തീരുമാനങ്ങള്‍ക്ക് വഴങ്ങേണ്ടി വന്നു. അതിനിടയാണ് കെഎസ്ആര്‍ടിസി സ്വന്തമായി ഡ്രൈവിംഗ് സ്കൂള്‍ തുടങ്ങി സ്വകാര്യ ഡ്രൈവിംഗ് സ്കൂള്‍ ഉടമകളെ വെല്ലുവിളിക്കാന്‍ തയ്യാറായത.് ഇതോടെ സിഐടിയു പിന്‍വാങ്ങി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ പിന്തുണ ഗണേഷ് കുമാറിനാണെന്ന് വ്യക്തമായതോടെ മറ്റു സംഘടനകള്‍ക്കും വഴങ്ങേണ്ടി വന്നു. പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഡ്രൈവിംഗ് സ്കൂള്‍ പരിഷ്കാരങ്ങള്‍ എന്ന് മുഖ്യമന്ത്രിയെക്കൊണ്ട് പരസ്യമായി പറയിപ്പിക്കാന്‍ മന്ത്രിക്കു കഴിഞ്ഞു. ഇതോടെ വലിയ സംഘര്‍ഷങ്ങള്‍ ഇല്ലാതെ ഡ്രൈവിംഗ് ടെസ്റ്റ് വിഷയം പരിഹരിക്കപ്പെടും എന്ന നിലയിലേക്ക് എത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: