നെയ്റോബി: കെനിയന്‍ ഭരണകൂടത്തിനെതിരായ പ്രതിഷേധം വന്‍ സംഘര്‍ഷത്തിലേക്ക് വഴിമാറുകയും അക്രമാസക്തമാവുകയും ചെയ്തതോടെ പൗരന്മാര്ക്ക് ജാഗ്രതാ നിര്‍ദേശവുമായി കെനിയയിലെ ഭാരത എംബസി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് നിര്‍ദേശം.
കെനിയയിലെ ഭാരത പൗരന്മാര് അതീവ ജാഗ്രത പാലിക്കണം. അനാവശ്യ യാത്ര ഒഴിവാക്കണമെന്നും സ്ഥിതിഗതികള്‍ മാറുന്നതുവരെ പ്രതിഷേധങ്ങളും അക്രമങ്ങളും ബാധിച്ച പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും കെനിയയിലെ ഭാരത എംബസി എക്സിലൂടെ നിര്‍ദേശിച്ചു.
വിവാദമായ നികുതിവര്‍ധന ബില്ലിന് കെനിയ പാര്‍ലമെന്റ് അനുമതി നല്‍കിയതിനെത്തുടര്‍ന്നാണ് വന്‍ പ്രതിഷേധം അരങ്ങേറുന്നത്. പാര്‍ലമെന്റ് വളപ്പിലേക്ക് തള്ളിക്കയറിയ പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടി. പാര്‍ലമെന്റ് മന്ദിരത്തിനു തീയിട്ടു. പുതിയ നികുതി നിര്‍ദേശത്തിനെതിരെ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തു. പ്രസിഡന്റ് വില്യം റൂട്ടോ ഉടന്‍ രാജിവയ്ക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: