ന്യൂദല്‍ഹി: മോശം റോഡുകളില്‍ ടോള്‍പിരിവ് ഏര്‍പ്പെടുത്തുന്നത് ശരിയല്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ സാറ്റലൈറ്റ് ടോള്‍ പിരിവ് ഏര്‍പ്പെടുത്തുമെന്നും കേന്ദ്രമന്ത്രി. സാറ്റലൈറ്റ് അധിഷ്ഠിത ആധുനിക ടോള്‍ പിരിവ് എന്ന വിഷയത്തില്‍ അന്താരാഷ്‌ട്ര ശില്‍പശാലയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗത യോഗ്യമല്ലാത്ത റോഡുകള്‍ക്ക് ടോള്‍പിരിവ് ഏര്‍പ്പെടുത്തുന്നത് ശരിയായ നടപടിയല്ല. നല്ല സേവനമല്ല നല്കുന്നതെങ്കില്‍ പണം ഈടാക്കരുത്. റോഡുകളുടെ അവസ്ഥ മോശമാകുമ്പോള്‍ നിരവധി പരാതികള്‍ ലഭിക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലും നിരവധി പോസ്റ്റുകളും കാണാം. നല്ല ഗുണനിലവാരമുള്ള റോഡുകള്‍ നിര്‍മിക്കാനും പരിപാലിക്കാനുമായില്ലെങ്കില്‍ ടോള്‍ പിരിക്കരുത്. റോഡ് പണി അവസാനിപ്പിക്കുമ്പോഴേക്കും ടോള്‍ പിരിക്കാന്‍ തിടുക്കം കൂട്ടുന്നത് അവസാനിപ്പിക്കണം.
അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ 5000 കിലോമീറ്റര്‍ ദൂരത്തില്‍ സാറ്റലൈറ്റ് ടോള്‍ പിരിവ് ഏര്‍പ്പെടുത്തും. നാഷണല്‍ ഹൈവേ ഏജന്‍സികളുടെ ഫീള്‍ഡ് ഓഫീസര്‍മാര്‍ ജനങ്ങളോട് മൃദുവായി പെരുമാറണം. റോഡ് നിര്‍മാണത്തിന്റെ കാലതാമസം കൊണ്ടുണ്ടാകുന്ന അവരുടെ ബുദ്ധിമുട്ടുകള്‍ കേള്‍ക്കാനും പരാതികള്‍ പരിഹരിക്കാനും സംവിധാനം ഉണ്ടായിരിക്കണമെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: