കോട്ടയം: സംസ്ഥാന റവന്യൂ വകുപ്പ് പരിശീലന കേന്ദ്രമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ ദുരന്തനിവാരണത്തില്‍ ദ്വിവത്സര എംബിഎ കോഴ്‌സ് നടത്തുന്നു. അമേരിക്കന്‍ ഗവണ്‍മെന്റിന്റെ സാമ്പത്തിക സഹായത്തോടുകൂടി അമേരിക്കയില്‍ നിന്നുള്ള അധ്യാപകര്‍ എത്തിയാണ് കോഴ്‌സ് നടത്തുന്നത്. കേന്ദ്രസര്‍ക്കാരിന്റെ വയര്‍ലെസ് ലൈസന്‍സ്, പ്രഥമ ശുശ്രൂഷയില്‍ അന്താരാഷ്‌ട്ര സര്‍ട്ടിഫിക്കറ്റ്, ജോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍സിസ്റ്റം, അഡ്വഞ്ചര്‍ അക്കാദമിയുമായി സഹകരിച്ചുള്ള കോഴ്‌സുകള്‍, ഇംഗ്ലീഷ് പരിജ്ഞാനം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ തുടങ്ങിയവയെല്ലാം ആണ് ആഡ് ഓണ്‍ പ്രോഗ്രാമുകളായി ഇതോടൊപ്പം നടത്തിവരുന്നത്. എല്ലാ മാസവും സംസ്ഥാനത്തെ ഉയര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ ക്ലാസുകള്‍ എടുക്കും.
എല്ലാ മാസവും മൂന്നാം ശനിയാഴ്ച ഒരു ദുരന്തമേഖലയിലേക്കുള്ള പഠനയാത്ര നടത്തും. ദുരന്തനിവാരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ വിദഗ്ധര്‍ വിദ്യാര്‍ഥികളുമായി തുടര്‍ച്ചയായി സമ്പര്‍ക്കത്തില്‍ വരുന്നു. റവന്യൂ വകുപ്പ് മന്ത്രി ചെയര്‍മാനായ ഗവേണിംഗ് ബോഡിയാണ് കോഴ്‌സിന്റെ ഏകോപനം. ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന കോഴ്‌സില്‍ എല്ലാ സെമസ്റ്ററിലും, ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ദേശീയ അന്തര്‍ദേശീയ പഠനയാത്രകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആണവ സുരക്ഷ, രാസ സുരക്ഷ, തീരദേശ സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ സവിശേഷ പഠന അവസരങ്ങളും ഒരുക്കുന്നു.
ഇന്ത്യയിലെ ആദ്യത്തെ എഐസിടിഇ അംഗീകൃത ദുരന്തനിവാരണ എംബിഎ കോഴ്‌സാണിത്. NAAC A++ റാങ്കുള്ള കേരള യൂണിവേഴ്‌സിറ്റിയാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്. പ്രതികൂല സാഹചര്യങ്ങളിലും മറ്റും പ്രവര്‍ത്തിച്ച്, വിശ്വ പൗരന്മാരായി തീരുവാന്‍ താല്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് കോഴ്‌സിന് അപേക്ഷിക്കാം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 8. കൂടുതല്‍ വിവരങ്ങള്‍ക്ക് https:/ildm.kerala.gov.in/ എന്ന വെബ്‌സൈറ്റ് സന്ദ4ശിക്കുക. Email: [email protected], ഫോണ്‍: 8547610005, Whatsaap: 8547610006
പ്രതികരിക്കാൻ ഇവിടെ എഴുതുക: