കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിലും സര്‍വകലാശാലാ കാമ്പസിലെ 4 പ്ളസ് 1പ്രോഗ്രാമുകളിലും ഏകജാലക പ്രവേശനത്തിന് മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ ജൂണ്‍ 29 വൈകുന്നേരം 4 ന് മുന്‍പ് മുന്‍പ് കോളേജുകളില്‍ സ്ഥിര പ്രവേശനം നേടണം.
പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായുള്ള ഒന്നാം പ്രത്യേക അലോട്ട്മെന്റ് വരെ താത്കാലിക പ്രവേശനത്തില്‍ തുടരാം. മറ്റ് വിഭാഗങ്ങളില്‍പെട്ടവര്‍ ജൂണ്‍ 29 ന് വൈകുന്നേരം 4 ന് മുന്‍പ് സ്ഥിര പ്രവേശനം നേടണം. ഇവര്‍ക്ക് താത്കാലിക പ്രവേശത്തിന് ക്രമീകരണമില്ല.
പ്രവേശനം എടുക്കുന്നവര്‍ തെളിവായി കണ്ഫര്മേഷന് സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം.
ഒന്നും രണ്ടും മൂന്നും അലോട്ട്മെമെന്റ് പട്ടികയില്‍ പെടാത്തവരും അലോട്ട്മെന്റ് ലഭിച്ചശേഷം ജോയിന്‍ ചെയ്യാതിരുന്നവരും ഇതുവരെ അപേക്ഷിക്കാത്തവരും ഉള്‍പ്പെടെയുള്ളവര്‍ക്ക് മുന്‍ വര്‍ഷങ്ങളില്‍ വ്യത്യസ്തമായി സപ്ലിമെന്ററി മുതല്‍ മൂന്നു വരെയുള്ള എസ്സിഎസ്ടി സ്പെഷ്യല്‍ അലോട്ട്മെമെന്റ് രജിസ്ട്രേഷനൊപ്പം പുതിയതായി ഓപ്ഷന് നല്‍കുകയും രജിസ്ട്രേഷന് നടത്തുകയും ചെയ്യാം.
എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്കും പിഡി ക്വാട്ടയിലേക്കും ഇതോടൊപ്പം പുതിയതായി അപേക്ഷിക്കുയോ ഓപ്ഷനുകള്‍ നല്‍കുകയോ ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: