ന്യൂദല്‍ഹി: കോണ്‍ഗ്രസ് തോല്‍ക്കുമെന്ന് ഉറപ്പായാല്‍ മാത്രമാണ് ദളിതുകളെ മത്സരരംഗത്തിറക്കുകയെന്ന് വിമര്‍ശിച്ച് കേന്ദ്രമന്ത്രി ചിരാഗ് പസ്വാന്‍. ലോക് സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് പിന്നാക്കക്കാരനായ കൊടിക്കുന്നില്‍ സുരേഷിന് സ്ഥാനാര്‍ത്ഥിയാക്കി ബലിയാടാക്കുകയായിരുന്നുവെന്നും ചിരാഗ് പസ്വാന്‍ പറഞ്ഞു.
2002ല്‍ കോണ്‍ഗ്രസ് ദളിത് നേതാവ് സുശീല്‍ കുമാര്‍ ഷിന്‍ഡേയെ ഉപരാഷ്‌ട്രപതി സ്ഥാനത്തേക്ക് മത്സരിപ്പിച്ചു. അദ്ദേഹം തോറ്റു. – ചിരാഗ് പസ്വാന്‍ പറഞ്ഞു.
എന്‍ഡിഎ ജയിക്കുമെന്ന് ഉറപ്പായപ്പോഴും 2017ല്‍ ദളിത് നേതാവ് മീരാകുമാറിനെ രാഷ്‌ട്രപതി സ്ഥാനത്തേക്ക് മത്സരിപ്പിച്ചു. അവരും തോറ്റു. ദളിത് നേതാക്കള്‍ എപ്പോഴും കോണ്‍ഗ്രസിന് പേരിന് നിര്‍ത്താന്‍ മാത്രമുള്ളവരാണോ?- ചിരാഗ് പസ്വാന്‍ ചോദിച്ചു.
2024ല്‍ തോല്‍ക്കുമെന്നുറപ്പായ സ്പീക്കര്‍ മത്സരത്തിന് ദളിതനായ കൊടിക്കുന്നില്‍ സുരേഷിനെ ഇറക്കി. ഓം ബിര്‍ള ജയിച്ചു. സുരേഷ് തോറ്റു. – ചിരാഗ് പസ്വാന്‍ പറഞ്ഞു. ശബ്ദവോട്ടോടെ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായ ഓം ബിര്‍ള സ്പീക്കറായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: