തിരുവനന്തുപുരം: വിദ്യാർത്ഥികൾക്കും ബിരുദധാരികൾക്കുമുള്ള മുൻനിര ടാലന്‍റ് എൻഗേജ്മെന്‍റ്, ഹയറിംഗ് പ്ലാറ്റ്‌ഫോമായ അൺസ്റ്റോപ്പ്, ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജി അക്കാദമി ഓഫ് കേരളയുമായി (ഇക്‌ടാക്ക്) ധാരണാപത്രം ഒപ്പുവച്ചു.
നൈപുണ്യവികസനത്തിനും ഇൻ്റേൺഷിപ്പുകൾക്കും കഴിവുകൾ വിലയിരുത്താനും പ്ലേസ്‌മെന്‍റ് അവസരങ്ങൾക്കുമായി ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം വികസിപ്പിക്കുകയും അതിലൂടെ ഐ.സി.ടി.എ.കെ.യുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കേരളത്തിലെ ഉദ്യോഗാർത്ഥികളുടെ തൊഴിൽക്ഷമത വർധിപ്പിക്കുന്നതിനായി സഹകരിക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം കോളേജുകൾക്കായി തൊഴിൽക്ഷമതക്കും തൊഴിലന്വേഷണത്തിനും പോർട്ടൽ, തൊഴിൽ മേഖലയിലേക്ക് കടക്കാൻ സജ്ജമാക്കുന്ന വിദ്യാർത്ഥികൾക്ക് തൊഴിലവസരങ്ങൾ, നൈപുണ്യ വികസന മൊഡ്യൂളുകൾ എന്നിവ സമാരംഭിക്കുന്നതിനായി അൺസ്റ്റോപ്പും ഐ.സി.ടി.എ.കെ.യും ഒരുമിച്ച് പ്രവർത്തിക്കും.
“പ്രശസ്തമായ ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജി അക്കാദമി ഓഫ് കേരളയുമായുള്ള ഞങ്ങളുടെ പങ്കാളിത്തം പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. നൈപുണ്യ വിടവ് നികത്തുന്നതിനും ഭാവിവാഗ്ദാനങ്ങളായ പ്രതിഭകളെ പ്രതിഫലദായകങ്ങളായ തൊഴിൽ അവസരങ്ങളുമായി ബന്ധിപ്പിക്കുന്നതിനുമുള്ള അൺസ്റ്റോപ്പിന്റെ പ്രവർത്തനത്തിന്റെ ആവേശകരമായ ഒരു പുതിയ ഘട്ടമാണ് ഈ സഹകരണം. ചലനാത്മകമായ തൊഴിൽ വിപണിയിൽ മുന്നേറാൻ പ്രാപ്തമാക്കുന്ന ടൂളുകളും വിഭവങ്ങളും കൊണ്ട് കേരളത്തിലുടനീളമുള്ള വിദ്യാർത്ഥികളെ ശക്തീകരിക്കുന്നതിനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.” അൺസ്റ്റോപ്പിന്റെ സ്ഥാപകനും സി.ഇ.ഒ.യുമായ അങ്കിത് അഗർവാൾ വ്യക്തമാക്കി,
“നൈപുണ്യ വിടവ് നികത്തുക, തൊഴിൽക്ഷമത വർധിപ്പിക്കുക, ഭാവിവാഗ്ദാനങ്ങളായ പ്രതിഭകളെ പ്രതിഫലദായകങ്ങളായ തൊഴിൽ അവസരങ്ങളുമായി ബന്ധിപ്പിക്കുക എന്നിവയാണ് ഐ.സി.ടി.എ.കെ.യുടെ കാതലായ ദൗത്യം. വിദ്യാർത്ഥികൾക്കുള്ള ഒരു നൂതന പ്ലാറ്റ്‌ഫോമായ അൺസ്റ്റോപ്പുമൊത്തുള്ള ഞങ്ങളുടെ പങ്കാളിത്തം ഈ ദൗത്യത്തെ ഗണ്യമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്. അൺസ്റ്റോപ്പുമൊരുമിച്ച്, പ്രതിഭകൾക്ക് മികച്ച അവസരങ്ങൾ കണ്ടെത്താനും പ്രയോജനപ്പെടുത്താനും കഴിയുന്ന ഒരു സുസ്ഥിര അന്തരീക്ഷം സൃഷ്ടിക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.” ഐ.സി.ടി. അക്കാദമി ഓഫ് കേരള (ഐ.സി.ടി.എ.കെ.)യുടെ സി.ഇ.ഒ. ആയ മുരളീധരൻ മണ്ണിങ്ങൽ, പറഞ്ഞു,
ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി മേഖലയിൽ നൈപുണ്യ വികസനത്തിനും തൊഴിൽക്ഷമത ഉറപ്പാക്കുന്നതിനും സമർപ്പിതമായ മുൻ നിര സ്ഥാപനമാണ് ഐ.സി.ടി.എ.കെ. ഐ.ടി. മേഖല, സർക്കാർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുമായി അടുത്തു സഹകരിച്ച് പ്രവർത്തിക്കുന്ന ഐ.സി.ടി.എ.കെ, മാറ്റങ്ങൾക്ക് വിധേയം ആയി കൊണ്ടിരിക്കുന്ന ഇന്ടസ്ട്രിക്ക് പ്രസക്തമായ സ്കിൽ സെറ്റുകൾ നേടാൻ സംവിധാനം ഒരുക്കി കഴിവുറ്റ വിദ്യാർത്ഥികളെയും യുവാക്കളെയും സജ്ജരാക്കുകയും ഇൻ്റേൺഷിപ്പുകളിലും പ്ലെയ്‌സ്‌മെന്‍റുകളിലും വേണ്ട പിന്തുണ നൽകി അവരുടെ തൊഴിൽക്ഷമത വർദ്ധിപ്പിക്കാനാണ് Iശ്രമിക്കുന്നത്.
അൺസ്റ്റോപ്പ്
#BeUnstoppable എന്ന വിശ്വാസത്തിൽ നിന്നാണ് അൺസ്റ്റോപ്പ് ഉരുത്തിരിഞ്ഞത്, വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികളായ അലുംനി അംഗങ്ങൾക്കും പ്ലാറ്റ്‌ഫോമിൽ എത്താം തങ്ങളുടെ പ്രാപ്തിയും പ്രതിഭയും വിലയിരുത്താം അവ തൊഴിൽദാതാക്കൾക്ക് മുന്നിലെത്തും ഹയറിംഗ് സാധ്യമാക്കും. പഠിക്കാനും നൈപുണ്യം വികസിപ്പിക്കാനും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും സി.വി. പോയിന്‍റുകൾ നേടാനും തങ്ങളുടെ അക്കാദമിക് യാത്രയിലുടനീളം തങ്ങളുടെ യഥാർത്ഥ കഴിവുകൾ പുറത്തെടുത്തുകൊണ്ട് ജോലി കരസ്ഥമാക്കാനുമുള്ള ഒരു വേദിയാണ് അങ്കിത് അഗർവാൾ സ്ഥാപിച്ച അൺസ്റ്റോപ്പ്
. ആത്യന്തികമായി തങ്ങളുടെ സ്വപ്ന കമ്പനികളിൽ ജോലിക്കെടുക്കപ്പെടാനും തങ്ങളുടെ കരിയർ യാത്ര ആരംഭിക്കാനും അവരെ പ്രാപ്തരാക്കുന്നു. ഈ പ്ലാറ്റ്‌ഫോം ഇന്ത്യയിലെ ഡൊമെയ്‌നുകളിലുടനീളമുള്ള വിദ്യാർത്ഥികളെ ആഗോളവ്യാകമായുള്ള അവസരങ്ങളുടെ ലോകവുമായി ബന്ധിപ്പിക്കുന്നു. അൺസ്റ്റോപ്പിന് നിലവിൽ 10 ദശലക്ഷത്തിലധികം വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളുമടങ്ങുന്ന ഒരു കമ്മ്യൂണിറ്റിയാണുള്ളത്.
ഐ.സി.ടി.എ.കെ
കേന്ദ്ര സർക്കാർ, കേരള സർക്കാർ, പ്രമുഖ ഐ.ടി. വ്യവസായ സ്ഥാപനങ്ങളായ ടി.സി.എസ്, യു.എസ്.ടി, ഐ.ബി.എസ്, ക്വസ്റ്റ് ഗ്ലോബൽ എന്നിവർ ചേർന്ന് സ്ഥാപിച്ച നോൺ-പ്രൊഫിറ്റിങ് സ്ഥാപനമാണ് ഐ.സി.ടി. അക്കാദമി ഓഫ് കേരള (ഐ.സി.ടി.എ.കെ.).
ഫുൾ സ്റ്റാക്ക്, ജാവ, ഡെവ്ഓപ്‌സ്, സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്/മെഷീൻ ലേണിംഗ് തുടങ്ങിയ വിവിധ ഐ.സി.ടി, ജീവിത നൈപുണ്യ പ്രോഗ്രാമുകൾ ഐ.സി.ടി.എ.കെ. വാഗ്ദാനം ചെയ്യുന്നു. കേരള സർക്കാരിന്റെ ഇലക്‌ട്രോണിക്‌സ് & ഐ.ടി. വകുപ്പ് ഒരു ടോട്ടൽ സൊല്യൂഷൻ പ്രൊവൈഡറായി അംഗീകരിച്ചിട്ടുള്ള ഐ.സി.ടി.എ.കെ, അടുത്ത തലമുറ ഐ.സി.ടി. പ്രൊഫഷണലുകളെ തയ്യാറാക്കുന്നതിനായി ക്യാപ്‌സ്റ്റോൺ പ്രോജക്ടുകളും ഇൻ്റേൺഷിപ്പുകളും സഹിതം സമഗ്രമായ പരിശീലനം പ്രദാനം ചെയ്യുന്നു. 2023-24 കാലയളവിൽ പങ്കാളി ശൃംഖല 12,000 വിദ്യാർത്ഥികളെയും 600 ഫാക്കൽറ്റി അംഗങ്ങളെയും സ്വാധീനിച്ചുകൊണ്ട് 282 അക്കാദമിക് സ്ഥാപനങ്ങളിലേക്ക് വിപുലീകരിക്കപ്പെട്ടു.
182 കോർപ്പറേറ്റ് പങ്കാളികളുമായി, ഐ.സി.ടി.എ.കെ. പുതിയ ഐ.സി.ടി. കോഴ്സുകൾ വികസിപ്പിക്കുന്നതിനും ഡിജിറ്റൽ സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇവന്‍റുകൾ, ഹാക്കത്തോണുകൾ, കോൺഫറൻസുകൾ എന്നിവ സംഘടിപ്പിക്കുന്നു. സർക്കാർ പങ്കാളിത്തത്തിലൂടെ, അത് ശേഷി കെട്ടിപ്പടുക്കുന്നതിലും പ്രോജക്റ്റ് നിർവ്വഹണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കഴിഞ്ഞ ദശകത്തിൽ, ഐ.സി.ടി.എ.കെ. 1,20,000 പങ്കാളികളെ പരിശീലിപ്പിക്കുകയും തുടർച്ചയായ വർഷങ്ങളിൽ ഇന്ത്യൻ സൊസൈറ്റി ഫോർ ട്രെയിനിംഗ് & ഡെവലപ്‌മെന്‍റ് (ഐ.എസ്.ടി.ഡി.) ൽ നിന്ന് നൂതന പരിശീലന രീതികൾക്കുള്ള ദേശീയ അംഗീകാരം നേടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: