2024 ലിലെ ആദ്യ മൂന്ന് മാസങ്ങളിൽ മലയാളം സിനിമകൾ 1000 കോടി രൂപ കളക്ഷൻ നേടി, 2000 കോടി കളക്ഷൻ നേടി എന്നൊക്കെയുള്ള തള്ളുകൾ എൻഫോസ്‌മെന്റ് ഡയറക്ടറേറ്റ് (ED) മലയാള സിനിമയിലെ കള്ളപ്പണ ഇടപാടിനെ കുറിച്ച് അന്വേഷിക്കാൻ തുടങ്ങിയതോടെ സ്വിച്ച് ഇട്ടത് പോലെ നിന്നു. പകരം മലയാള സിനിമയിലെ അവസാന ഹിറ്റ് സിനിമ 2000 ത്തിൽ ഇറങ്ങിയ ‘കിന്നാരത്തുമ്പി’ ആയിരുന്നു എന്ന് പറയാൻ തുടങ്ങി..
ഞാൻ അവസാനം ഓൺലൈൻ ബുക്ക് ചെയ്ത് തിയേറ്ററിൽ പോയി കണ്ട മലയാളം സിനിമ മമ്മൂട്ടിയുടെ ‘റോഷാക്ക്’ ആണെന്നാണ് ഓർമ. സിനിമ റിലീസ് ചെയ്ത അന്ന് മുതൽ ഗംഭീര അഭിപ്രായം. ഓൺലൈൻ മാധ്യമങ്ങളും, മുഖ്യധാര മാധ്യമങ്ങളും സിനിമയെ വാഴ്‌ത്തി പാടുന്നു. ആദ്യ ആഴ്‌ച്ച കഴിഞ്ഞപ്പോൾ 50 കോടി കളക്ഷൻ നേടി 100 കോടി ആയി എന്നൊക്കെ പറഞ്ഞ് ഭയങ്കര പബ്ലിസിറ്റി.
ഓൺലൈനിൽ ബുക്ക് ചെയ്ത് സിനിമ കാണാൻ കൊച്ചിയിലെ ഒരു തിയേറ്ററിൽ കുടുംബസമേതം പോയി. ഓൺലൈൻ ബുക്ക് ചെയ്യാൻ നോക്കിയപ്പോൾ തന്നെ ഏകദേശം ഫുൾ ആയിരുന്നു. ഞങ്ങൾക്ക് സീറ്റ് ഏതാണ്ട് മുന്നിൽ ആണ് കിട്ടിയതും.
തിയേറ്ററിൽ ചെന്ന് സിനിമ തുടങ്ങി കഴിഞ്ഞ് ചുറ്റും നോക്കിയപ്പോൾ മുക്കാൽ ഭാഗം സീറ്റുകളും കാലി..! സിനിമ ആണെങ്കിൽ വെറും കൂറ. കാശ് കൊടുത്ത് സിനിമ കാണാൻ വരുന്നവരെ കളിയാക്കുന്ന ഏർപ്പാട്. സിനിമ കഴിഞ്ഞ് പുറത്ത് ഇറങ്ങിയപ്പോൾ മനസിലായി സിനിമ കണ്ട ആർക്കും ഒന്നും മനസിലായിട്ടില്ല. എല്ലാവരും കിളി പോയി നിൽപ്പാണ്.
അതോടെ റിവ്യൂ കണ്ട് തിയേറ്ററിൽ പോയി മലയാളം സിനിമ കാണില്ല എന്ന് തീരുമാനിച്ചു. ഇപ്പോഴും കേരളത്തിലെ തീയറ്ററുകളിൽ നടക്കുന്നത് ഇതൊക്കെ തന്നെയാണ്. ഓൺലൈൻ ബുക്കിങ്ങ് ചെയ്യാൻ നോക്കിയാൽ എപ്പോഴും മുൻ നിരയിലെ ഒന്നോ രണ്ടോ സീറ്റ് മാത്രമേ ഒഴിവ് കാണൂ. എന്നാൽ തിയേറ്ററിൽ ചെന്നാലോ പകുതി പോലും ആള് കാണില്ല…!
ED യുടെ അന്വേഷണം ശക്തമായി നടന്നാൽ ഇനി ഒരിക്കലും മലയാളം സിനിമയിൽ 50 കോടി, 100 കോടി, 200 കോടി തള്ളുകൾ ഉണ്ടാകില്ല എന്നുറപ്പാണ്.
കള്ളപ്പണ ഇടപാടും, തീവ്രവാദി ഫണ്ടിങ്ങും ഒക്കെ നിരീക്ഷക്കുന്ന The Financial Action Task Force (FATF) എന്ന അന്താരാഷ്‌ട്ര സംഘടനയിൽ എല്ലാ രാജ്യങ്ങളും അംഗമായത് കൊണ്ട് തന്നെ ഗൾഫിൽ നിന്ന് മലയാളം സിനിമ 100 കോടി നേടി, നിക്കാരാഗ്വയിൽ നിന്ന് 50 കോടി നേടി, അന്റാർട്ടിക്കയിൽ നിന്ന് 30 കോടി നേടി എന്നൊക്കെ പറയാൻ ഇനി കഴിയില്ല. തങ്ങളുടെ രാജ്യങ്ങളെ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുക, തീവ്രവാദി funding നടത്തുക, തുടങ്ങിയവ ചെയ്താൽ ആ രാജ്യങ്ങൾ കരിമ്പട്ടികയിൽ പെടും എന്നത് കൊണ്ട് ആ രാജ്യങ്ങളെ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കാൻ ഇനി ആകില്ല..
മലയാളം സിനിമക്കാരെ കൊണ്ട് പോയി വിദേശ രാജ്യങ്ങളിൽ വെച്ച് നടക്കുന്ന ഊഡായിപ്പ് പരിപാടികളെ കുറിച്ചും അന്വേഷണം നടക്കുന്നു എന്നാണ് മാധ്യമ സുഹൃത്തുക്കൾ പറയുന്നത്. വർഷങ്ങളായി സിനിമ ഒന്നും ഇല്ലെങ്കിലും ചില അഭിനേതാക്കൾ എപ്പോഴും ഗൾഫ് ഷോകളിൽ ആണ്. ഇവരെ ഉപയോഗിച്ച് നടത്തുന്ന ഇടപാടുകളും ഒക്കെ പുറത്ത് വരും എന്ന് കരുതുന്നു.
എന്തായാലും ‘ഷേവ് മലയാളം സിനിമ, ന്യുനപക്ഷ പീഡനം, ഷേവ് സുടാപ്പിക്ക, ഷേവ് സൗബിൻ ഇക്ക’ തുടങ്ങിയ നിലവിളികൾ സെറ്റ് ചെയ്ത് വെച്ചോളൂ.
എന്തായാലും ഇനിയുള്ള കാലം മലയാളം സിനിമയിൽ നഷ്ട്ടങ്ങളുടെ കണക്ക് മാത്രം..
പ്രതികരിക്കാൻ ഇവിടെ എഴുതുക: