കൊച്ചി: ഭരണഘടനയെ അട്ടിമറിച്ച് കുടുംബ ഭരണം നിലനിര്‍ത്താന്‍ ശ്രമിച്ചവര്‍ കഴിഞ്ഞദിവസം ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് പാര്‍ലമെന്റില്‍ വന്നത് വിരോധാഭാസമാണെന്ന് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് രാംകുമാര്‍ പറഞ്ഞു.
മതത്തിന്റെ പേരില്‍ രാജ്യത്തെ ഭിന്നിപ്പിച്ചവര്‍ക്കും ആ മതത്തിന് പരിരക്ഷ നല്കുന്ന, സംരക്ഷണം നല്‍കുന്നതാണ് വിശാലമായ നമ്മുടെ ഭരണഘടനയെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥ വിരുദ്ധ സേനാനി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഭാരത് ടൂറിസ്റ്റ് ഹോമില്‍ അടിയന്തരാവസ്ഥ, ഭരണഘടന, ജനാധിപത്യം, ജുഡീഷ്യറി എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരമോഹം മൂലമാണ് ഭരണഘടനയെ അട്ടിമറിച്ച് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് തയ്യാറായതെന്ന് അദ്ദേഹം പറഞ്ഞു.
നമ്മുടെ ഭരണഘടന മഹത്തരമാണ്. എല്ലാവര്ക്കും അത് തുല്യത നല്കുന്നു. ഇത്രയും മഹത്തായ ഭരണഘടനയെയാണ് 49 വര്‍ഷംമുമ്പ് കോണ്‍ഗ്രസ് മരവിപ്പിച്ചത്. ഇവര്‍ക്ക് രാജ്യത്തോട് പ്രതിബദ്ധതയില്ല. അടിയന്തരാവസ്ഥ വിരുദ്ധ സേനാനികള്‍ ഏറെ ത്യാഗം സഹിച്ചവരാണെന്നും അത് വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തരാവസ്ഥയ്ക്കെതിരെ പോരാടിയ നേതാക്കള്‍ക്ക് ക്രൂരമായ പീഡനവും ജയില്‍വാസവും അനുഭവിക്കേണ്ടിവന്നത് കോണ്‍ഗ്രസിന്റെ കുതന്ത്രമാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി പറഞ്ഞു. അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ നിരവധിയാളുകള്‍ക്ക് കോണ്‍ഗ്രസിന്റെ ക്രൂരതകള്‍ അനുഭവിക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. പി. സുന്ദരം, ആര്. മോഹനന്, അഡ്വ. സ്വാതി കൃഷ്ണദാസ്, ഇ. എന്‍. നന്ദകുമാര്‍, ടി. സതീശന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: