India

രാഹുല്‍ ഗാന്ധി ലോക്സഭ പ്രതിപക്ഷ നേതാവ്

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയഗാന്ധി പ്രോടെം സ്പീക്കര്‍ക്ക് കത്തു നല്‍കി

Published by

ന്യൂദല്‍ഹി : ലോക്സഭയിലെ പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുത്തു. ഐ എന്‍ ഡി ഐ മുന്നണി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയഗാന്ധി പ്രോടെം സ്പീക്കര്‍ക്ക് കത്തു നല്‍കി. കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലാണ് ഇക്കാര്്യം അറിയിച്ചത്.

ലോക്‌സഭയില്‍ റായ്ബറേലി എംപിയായി രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്തിരുന്നു.ഭരണഘടന ഉയര്‍ത്തി കാട്ടിയായിരുന്നു രാഹുല്‍ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക