മോസ്കോ: റഷ്യയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ സംഖ്യ ഉയര്‍ന്നേക്കും. ഡാഗംസ്താനില് സിനഗോഗിലും രണ്ട് ഓര്‍ത്തഡോക്സ് പള്ളികളിലും ഒരു പോലീസ് ഔട്ട്പോസ്റ്റിലുമാണ് ഭീകരാക്രമണമുണ്ടായത്. ഒരു വികാരി ഉള്‍പ്പെടെ 20 ലധികം പേര് കൊല്ലപ്പെട്ടിരുന്നു. 45 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പലരുടെയും നില ഗുരുതരമാണ്. മരിച്ചവരുടെ എണ്ണം റഷ്യ സ്ഥിരീകരിച്ചിട്ടില്ല. മരിച്ചവരോട് ആദരസൂചകമായി മൂന്നു ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ആക്രമണം നടത്തിയ അഞ്ച് ഭീകരരും വെടിയേറ്റ് മരിച്ചതായി ഡാഗംസ്താന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പ്രധാനമായും മുസ്ലിം നോര്‍ത്ത് കോക്കസസ് മേഖലയിലെ ഒരു പുരാതന ജൂത സമൂഹത്തിന്റെ ആസ്ഥാനമായ ഡെര്‍ബെന്റിലാണ് സിനഗോഗും പള്ളിയും സ്ഥിതി ചെയ്യുന്നത്. ജോര്‍ജിയയുടെയും അസര്‍ബൈജാനിന്റെയും അതിര്‍ത്തിയിലുള്ള ഡാഗെസ്താന്റെ തലസ്ഥാനമായ മഖച്കലയിലാണ് പോലീസ് പോസ്റ്റ് ആക്രമണം നടന്നത്.
ഭീകരാക്രമണങ്ങളുടെ പിന്നില്‍ ആരാണെന്നും അവരുടെ ലക്ഷ്യമെന്താണെന്ന് അറിയാമെന്നും ഡാഗെസ്താന് മേഖലയുടെ ഗവര്‍ണര്‍ സെര്‍ജി മെലിക്കോവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: