ന്യൂദല്‍ഹി: റെയില്‍വേ സുരക്ഷയ്‌ക്കായി എല്ലാ പഴുതുകളുമടച്ചുള്ള കവച് 4.0 ഉടന്‍ നടപ്പാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ബംഗാളില്‍ ചരക്ക് തീവണ്ടി കാഞ്ചന്‍ജംഗ എക്സ്പ്രസ് ട്രെയിന് പിന്നില്‍ ഇടിച്ച് ഉണ്ടായ അപകടത്തെതുടര്‍ന്നാണ് റെയില്‍വേ സുരക്ഷ കര്‍ശനമാക്കാന്‍ കവച് എന്ന ട്രെയിന്‍ കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനത്തിന്റെ ഏറ്റവും പുതിയ പതിപ്പായ കവച് 4.0 നടപ്പാക്കുന്നത്.
ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ (എടിപി) സംവിധാനമാണ് കവച്. ഇപ്പോള്‍ 3.2 പതിപ്പാണ് റെയില്‍വേ സുരക്ഷയ്‌ക്ക് ഉപയോഗിക്കുന്നത്. ഇപ്പോള്‍ തിരക്കുള്ള പല റൂട്ടുകളിലും കവചിന്റെ 3.2 പതിപ്പാണ് ഇന്‍സ്റ്റാള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാല്‍. ഇനിയുള്ള തിരക്കുള്ള പല റൂട്ടുകളിലും കവചിന്റെ 4.0 എന്ന പുതിയ, കാര്യക്ഷമമായ പതിപ്പാണ് ഉപയോഗിക്കുകയെന്ന് റെയില്‍മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. കവച് 4.0 കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ജൂണ്‍ 22ന് പുനപരിശോധന നടത്തിയിരുന്നു.
മൂന്ന് കമ്പനികളാണ് കവച് 4.0 തയ്യാറാക്കുന്നത്. ഈ കമ്പനികള്‍ കവച് 4.0 ന്റെ പരീക്ഷണ റിപ്പോര്‍ട്ട് കേന്ദ്രമന്ത്രിയെ ധരിപ്പിച്ചിരുന്നു. അതിന് ശേഷമാണ് ഉടന്‍ കവച് 4.0 നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞത്. 2016ലാണ് ട്രെയിന്‍ കൂട്ടിയിടിക്കാതിരിക്കുന്നതിനുള്ള സംവിധാനം ആദ്യമായി ഇന്ത്യ നടപ്പാക്കിയത്. സുരക്ഷ സര്‍ട്ടിഫിക്കേഷന്റെ ഏറ്റവും ഉയര്‍ന്ന നിലവാരത്തെ സൂചിപ്പിക്കുന്ന എസ് ഐഎല്‍4 എന്ന അന്താരാഷ്‌ട്ര സര്‍ട്ടിഫിക്കറ്റ് ഇന്ത്യ നേടിയിരുന്നു. 2022ലാണ് ദല്‍ഹി-മുംബൈ, ദല്‍ഹി-ഹൈറ എന്നീ തിരക്കേറിയ റൂട്ടുകളില്‍ കവച് 3.2 പതിപ്പ് നടപ്പാക്കിയത്.
ഇന്ത്യയുടെ ആകെ റെയില്‍പ്പാതകളില്‍ ഒരു ശതമാനത്തില്‍ മാത്രമാണ് കവച് ഉപയോഗിച്ചിരിക്കുന്നത്. ഇപ്പോള്‍ 1465 കിലോമീറ്ററോളം റെയില്‍പ്പാതകളില്‍ മാത്രമാണ് കവച് ഉപയോഗിക്കുന്നത്. ഭാവിയില്‍ ഇത് മുഴുവന്‍ റെയില്‍പ്പാതകറിലും, അതായത് 70,000 കിലോമീറ്ററുകളിലും കവച് നിര്‍മ്മിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേയുടെ ലക്ഷ്യം. ഇന്ത്യന്‍ റെയിവേയുടെ കീഴിലുള്ള ഗവേഷണ-വികസനസ്ഥാപനമായ റിസര്‍ച്ച് ഡിസൈന്‍ ആന്‍റ് സ്റ്റാന്‍ഡേഡ്സ് ഓര്‍ഗനൈസേഷനാണ് കവച് നിര്‍മ്മിക്കുന്നത്.
കവച് സംവിധാനഎങ്കിലും ഇന്ത്യയുടെ ആകെ റെയില്‍പ്പാതകളില്‍ ഒരു ശതമാനത്തില്‍ മാത്രമാണ് കവച് ഉപയോഗിച്ചിരിക്കുന്നത്. ത്തിന്റെ ഭാഗമായി ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ് വര്‍ക്ക്, ടവറുകള്‍, റേഡിയോ ഉപകരണങ്ങള്‍, ആര്‍എഫ് ഐഡി ടാഗ് എന്നിവ റെയില്‍വേ ട്രാക്കില്‍ ഘടിപ്പിക്കും. അതേ സമയം റെയില്‍വേ സ്റ്റേഷനുകളില്‍ റെയില്‍വേ സിഗ്നലുമായി ബന്ധിപ്പിക്കുന്ന ഡേറ്റ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഇത് രണ്ടും ചേര്‍ന്നതാണ് കവച് സുരക്ഷ സംവിധാനം. അപകടം സംഭവിക്കാന്‍ സാധ്യതയുള്ള കൂടുതല്‍ സാഹചര്യങ്ങള്‍ പഠിക്കുകയും അത് ഈ സംവിധാനത്തിലേക്ക് കൂട്ടിച്ചേര്‍ക്കുകയും ചെയ്യും. ഇതോടെ ടെയിനപകടങ്ങള്‍ ഗണ്യമായ തോതില്‍ കുറയ്‌ക്കാനാവും. ഇതാണ് ലേറ്റസ്റ്റായി വികസിപ്പിച്ചെടുത്ത പുതിയ കവച് 4.0യുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: