പാലക്കാട്: പാലക്കാട് ഒറ്റ ദിവസം കൊണ്ട് കിണർ വറ്റിവരണ്ടത് ഭൂചലനത്തെ തുടർന്നെന്ന് വിദഗ്ദ സംഘം. പെരുമണ്ണൂർ പൊന്നത്ത് വളപ്പിൽ കുഞ്ഞാൻറെ വീട്ടിലെ ജലസമൃദ്ധമായ കിണർ ഒറ്റദിവസം കൊണ്ട് വരണ്ടുണങ്ങിയിരുന്നു.
ഇതിന് പിന്നാലെ ഭൂജല വകുപ്പിലെ വിദഗ്ധരെത്തി സ്ഥലത്ത് പരിശോധന നടത്തി. ഈ പരിശോധനയിലാണ് ഭൂചലനമാണ് കിണർജലം അപ്രത്യക്ഷമാകാൻ കാരണമെന്ന് കണ്ടെത്തിയത്.കിണറിലും പരിസരത്തും ഭൂജല വകുപ്പ് വിദഗ്ദ സംഘം നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തലുണ്ടായത്.
കിണറിനകത്ത് കുഴിച്ച കുഴൽ കിണർ മൂലം ഭൂചലന സമയത്ത് ഭൂമിക്കടിയിലെ പാറകൾക്കിടയിൽ വിള്ളലുകൾ രൂപപ്പെട്ടുവെന്നും ഈ വിള്ളലുകളിലൂടെ വെള്ളം പൂർണ്ണമായും ചോർന്ന് പോയി എന്നുമാണ് വിദഗ്ധരുടെ കണ്ടെത്തൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: