ക്വറ്റ(ബലൂചിസ്ഥാന്‍): ബലൂചിസ്ഥാനിലെ ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്നത് പാകിസ്ഥാന് നയമാക്കി മാറ്റിയിരിക്കുകയാണെന്ന വിമര്‍ശനവുമായി സാമൂഹ്യ പ്രവര്‍ത്തക മഹ്റംഗ് ബലോച്.
പ്രദേശത്തെ ജീവിതം ദുരിതപൂര്‍ണവും ആശങ്കാജനകവുമാണ്. യുവാക്കളെ കാണാതാകുന്നത് പതിവായിരിക്കുന്നു. പാക് സൈന്യം അവരെ കടത്തിക്കൊണ്ടുപോവുകയാണ്. കാണാതായവരുടെ വികൃതമാക്കപ്പെട്ട മൃതദേഹങ്ങളാണ് മടക്കിക്കിട്ടുന്നത്. ബലൂചിസ്ഥാനിലെ പഞ്ച്ഗുറിലും സൂരബിലും രണ്ട് സമാനസംഭവങ്ങള്‍ കഴിഞ്ഞ ദിവസം മാത്രം റിപ്പോര്‍ട്ട് ചെയ്തു, മഹ്റംഗ് എക്സില്‍ കുറിച്ചു. കാണാതായവരുടെ കുടുംബാംഗങ്ങള്‍ ഒമ്പത് ദിവസമായി സമരത്തിലാണ്. മനുഷ്യാവകാശങ്ങള്‍ക്ക് ഏറ്റവും മോശമായ പ്രദേശമായി ബലൂചിസ്ഥാന്‍ മാറി. അന്താരാഷ്ട്ര വേദിയില്‍ പാക് ഭരണകൂടത്തോട് ഇതില്‍ വിശദീകരണം തേടണം.
പല കേസുകളും പരിഹരിക്കാതെ തുടരുകയാണ്. കൊലപാതകങ്ങളുടെ നിരവധി വാര്‍ത്തകളാണ് പുറത്തുവരുന്നതെന്ന് മെഹ്റംഗ് ബലോച് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: