കോട്ടയം: കേരളത്തില്‍ ചിലര്‍ വിദ്വേഷത്തിന്റെ വിത്തു വിതച്ച് വിളവെടുപ്പ് നടത്തുകയാണെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. രണ്ടാമത് ജോണ്‍ പോള്‍ മാര്‍പാപ്പയുടെ പേരിലുള്ള 18-ാമത് അവാര്‍ഡ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്ന് സ്വീകരിച്ച ശേഷം മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയം പറയുകയല്ലെന്നും യാഥാര്‍ത്ഥ്യമിതാണെന്നും ശ്രീധരന് പിള്ള പറഞ്ഞു. മതവിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് ജനങ്ങളെ വേര്‍തിരിക്കുകയാണ്. ഇതാരു നടത്തിയാലും തെറ്റാണ്. ഭരണഘടനയെ ധിക്കരിച്ചാല്‍ അതിനെതിരെ പോരാടാന്‍ എല്ലാവര്ക്കും അവകാശമുണ്ട്. മണിപ്പൂര്‍ സംഭവം വിദ്വേഷ പ്രചരണത്തിന്റേതാക്കിയ സംസ്ഥാനം കേരളം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ സഭയിലെ ബസേലിയസ് മാര്‍ത്തോമാ മാത്യൂസ് മൂന്നാമന് അധ്യക്ഷത വഹിച്ചു. ഡോ.ഫാ. മാണി പുതിയിടം സ്വാഗതം ആശംസിച്ചു അഡ്വ. പി.പി. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, മോന്‍സ് ജോസഫ് എംഎല്‍എ, എംജി യൂണിവേഴ്സിറ്റി വിസി ഡോ. അരവിന്ദ് കുമാര്‍, നഗരസഭ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കാത്തലിക് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പാ സ്മാരക എക്സലന്‍സ് അവാര്‍ഡുകള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിതരണം ചെയ്തു. കര്‍ദിനാള്‍ ഡോ. ജോര്‍ജ്ജ് ആലഞ്ചേരി, ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള, ഡോ.ഫാ. ഹര്‍ഷജന്‍ പഴയാറ്റില്‍ എന്നിവര്‍ക്കും സേവന മേഖലയില്‍ നിന്ന് കാരിത്താസ് ആശുപത്രി ഓങ്കോളജി വിഭാഗത്തിലെ ഡോ. ജോജോ ജോസഫ്, കാര്‍ഡിയോളജി വിഭാഗത്തിലെ ഡോ. ദീപക് ജയകൃഷ്ണണന്‍, സിസ്റ്റര്‍ ആലീസ് മണയ്കാട് എന്നിവര്‍ക്കുമാണ് അവാര്‍ഡ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: