ന്യൂദല്‍ഹി: മദ്യനയക്കേസിലെ ജാമ്യം സ്റ്റേ ചെയ്ത ദല്‍ഹി ഹൈക്കോടതി വിധിക്കെതിരെ ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജ്രിവാള് സുപ്രീംകോടതിയില്‍. ഇന്ന് തന്നെ ഹര്‍ജി പരിഗണിക്കണമെന്നാണ് കേജ്രിവാളിന്റെ ആവശ്യം. മദ്യനയ അഴിമതിക്കേസില്‍ വിചാരണക്കോടതി കേജ്രിവാളിന് അടുത്തിടെ ജാമ്യം അനുവദിച്ചിരുന്നു. ശേഷം ദല്‍ഹി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയും വിചാരണ 25ലേക്ക് മാറ്റിവയ്ക്കുകയുമായിരുന്നു.
പൊതുതെരഞ്ഞെടുപ്പിനെ തുടര്‍ന്ന് മെയിലാണ് സുപ്രീംകോടതി കേജ്രിവാളിന് ഇടക്കാല ജാമ്യം നല്‍കുന്നത്. കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് ജൂണ്‍ രണ്ടിന് അദ്ദേഹം തീഹാര്‍ ജയിലില്‍ കീഴടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: