Football

മലയാളി താരം സല്‍മാന്‍ ഫാരിസ് മൊഹമ്മന്‍സില്‍

എഫ് സി ഗോവയ്ക്കായി ഡ്യൂറണ്ട് കപ്പില്‍ ബൂട്ടണിഞ്ഞിട്ടുണ്ട്.

Published by

കൊല്‍ക്കത്ത: മലയാളി യുവ ഡിഫന്‍ഡര്‍ സല്‍മാന്‍ ഫാരിസ് മൊഹമ്മന്‍സില്‍ ചേര്‍ന്നതായി മൊഹമ്മദന്‍ സ്‌പോര്‍ടിംഗില്‍ ചേര്‍ന്നതായി വാര്‍ത്ത.ഈ സീസണില്‍ ഐ എസ് എല്ലിലേക്ക് പ്രൊമോഷന്‍ നേടിയ ടീമാണ് മൊഹമ്മദന്‍സ്.

നേരത്തേ എഫ് സി ഗോവയുടെ യൂത്ത് ടീമിനൊപ്പം ഉണ്ടായിരുന്ന താരമാണ് സല്‍മാന്‍ ഫാരിസ്.എഫ് സി ഗോവയ്‌ക്കായി ഡ്യൂറണ്ട് കപ്പില്‍ ബൂട്ടണിഞ്ഞിട്ടുണ്ട്. റിലയന്‍സ് യൂത്ത് ഫൗണ്ടേഷനിലൂടെയാണ് താരം വളര്‍ന്നത്.

കാഴിക്കോട് കിണാശ്ശേരി സ്വദേശിയാണ് 22കാരനായ റൈറ്റ് ബാക്ക്. കലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് വേണ്ടിയും ബെംഗളൂരു എഫ് സി അക്കാദമി ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by