തിരുവല്ല: ബാലഗോകുലം 49-ാം മത് സംസ്ഥാന വാര്‍ഷിക സമ്മേളനം സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം സംസ്ഥാന പൊതുകാര്യദര്‍ശി കെ.എന്‍. സജി കുമാര്‍ നിര്‍വഹിച്ചു. സംസ്ഥാന അധ്യക്ഷന്‍ പ്രസന്നകുമാര്‍ അധ്യക്ഷതവഹിച്ചു.
സംസ്ഥാന സംഘടനാ കാര്യദര്‍ശി രഞ്ജുകുമാര്‍, സംസ്ഥാനസമിതി അംഗം ഗിരീഷ് ചിത്രശാല, മേഖലാ രക്ഷാധികാരി ഹരീന്ദ്രന്‍, മേഖലാകാര്യദര്‍ശി അനൂപ്, ജില്ലാ അധ്യക്ഷന്‍ ശശികുമാര്‍, ജില്ലാകാര്യദര്‍ശി അനീഷ്കുമാര്‍, സ്വാഗതസംഘം കണ്‍വീനര്‍മാരായ ശിവകുമാര്‍ അമൃതകല, രഞ്ജിത്ത് മുക്കാഞ്ഞിരത്ത്, അങ്കുര്‍രാജ്, രഘുനാഥ്, പ്രേംകുമാര്‍, ശ്രീജിത്ത് എസ്. കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജൂലൈ 12, 13, 14 തീയതികളിലായി കുമ്പനാട് ശബരീപുരിയില്‍(ലോയല്‍ കണ്വെന്ഷന് സെന്റര്‍) നടക്കുന്ന സംസ്ഥാന വാര്‍ഷിക സമ്മേളനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: