ന്യൂഡല്‍ഹി : നീറ്റ് പരീക്ഷാ ക്രമക്കേടിനെ തുടര്‍ന്ന് രാജ്യവ്യാപകമായി 63 വിദ്യാര്‍ത്ഥികളെ ദേശീയ ടെസ്റ്റിംഗ് ഏജന്‍സി ഡീബാര്‍ ചെയ്തു. ഇവര്‍ ക്രമക്കേട് നടത്തിയതായി വ്യക്തമായ പശ്ചാത്തലത്തിലാണ് നടപടി. ഇതില്‍ 30 പേര് ഗോദ്രയിലെ പരീക്ഷാ കേന്ദ്രത്തില്‍ നിന്നുള്ളവരും 17 വിദ്യാര്‍ത്ഥികള്‍ ബീഹാറില്‍ നിന്നുളളവരുമാണ്.
അതിനിടെ,വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഗ്രേസ് മാര്‍ക്ക് റദ്ദാക്കപ്പെട്ടവര്‍ക്കായി ഇന്ന് നടത്തിയ പുനഃപരീക്ഷ 813 പേര് മാത്രമാണ് എഴുതിയത്.ഗ്രേസ് മാര്‍ക്ക് ലഭിച്ച 1563 പേരില്‍ 750 പേര് പരീക്ഷയ്ക്ക് എത്തിയില്ല.
മറ്റൊരു സംഭവത്തില്‍ ബീഹാറിലെ നവാഡയില്‍ നീറ്റ് ക്രമക്കേട് അന്വേഷിക്കാനെത്തിയ സി.ബി.ഐ സംഘത്തെ ആക്രമിച്ച സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
നീറ്റ്, നെറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ദേശീയ ടെസ്റ്റിംഗ് ഏജന്‍സി ഡയറക്ടര്‍ ജനറല്‍ സുബോധ്കുമാര്‍ സിംഗിനെ ഇന്നലെ സ്ഥാനത്ത് നിന്ന് മാറ്റി
പ്രതികരിക്കാൻ ഇവിടെ എഴുതുക: