അടൂര്‍: പത്തനംതിട്ടയില്‍ ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണം മുതല്‍ സിപിഎമ്മില്‍ ആരംഭിച്ച വിഭാഗീയത ജില്ലയിലെ കൂടുതല്‍ മേഖലകളിലേക്ക് പടരുന്നു. തെരഞ്ഞെടുപ്പു പ്രചാരണകാലത്ത് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ തമ്മില്‍ കൈയാങ്കളിയോളമെത്തിയ ഉള്‍പ്പോരിന്റെ തുടര്‍ച്ചയായി സാമൂഹ്യമാധ്യമങ്ങളില്‍, പാര്‍ട്ടിയിലെ സ്ഥാപിത താല്പര്യക്കാരായ നേതാക്കള്‍ക്കെതിരെ പ്രവര്‍ത്തകര്‍ തുടങ്ങിയ പ്രതിഷേധം ചെറിയ ഒരിടവേളയ്ക്കു ശേഷം ജില്ലയില്‍ വീണ്ടും ശക്തമാവുകയാണ്.
”അഴിമതി ചെയ്യുന്നവര്‍ക്ക് സംരക്ഷണം നല്കുന്ന നേതാക്കളോടൊപ്പം ഇനി വയ്യ. 13-ാം വയസ്സില്‍ തുടങ്ങിയ സിപിഐഎം ബന്ധം ഉപേക്ഷിക്കുന്നു” എന്ന് ഫെയ്സ്ബുക്കില്‍ പോ
സ്റ്റിട്ട് ഇത്തവണ പാര്‍ട്ടിയെ ഞെട്ടിച്ചിരിക്കുന്നത് എനാത്ത് ലോക്കല്‍ കമ്മിറ്റി അംഗം അരുണ്‍ കിഴക്കുപുറമാണ്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സിപിഎം നേതൃത്വത്തിനു കനത്ത പ്രഹരമായിരിക്കുകയാണ് അരുണിന്റെ ഫെയ്സ്ബുക്ക് പോസ്റ്റും രാജിയും.
അടൂര്‍ ഏനാത്ത് എല്‍ഡിഎഫ് നിയന്ത്രണത്തിലുള്ള സഹകരണബാങ്കുകളുടെ പ്രവര്‍ത്തനം, ലോക്സഭ തെരഞ്ഞെടുപ്പ് തോല്‍വി എന്നിവയുമായി ബന്ധപ്പെട്ട് വിവിധ ലോക്കല്‍ കമ്മിറ്റികളില്‍ വലിയ അമര്‍ഷം നിലനില്‍ക്കുകയാണ്. ഇതിന്റെ ഭാഗമാണ് അരുണിന്റെ രാജി എന്നാണ് സൂചന.
ഏനാത്തില്‍ സിപിഎമ്മിന്റെ മുഖമായിരുന്ന അരുണിന്റെ ഫെയ്സ്ബുക്ക് പോസ്റ്റും രാജിയും പ്രാദേശിക സിപിഎം നേതൃത്വത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. അരുണിനെ അനുനയിപ്പിക്കാന്‍ മുതിര്‍ന്ന പ്രവര്‍ത്തകര്‍ നടത്തിയ അഭ്യര്‍ത്ഥനകളോട് രൂക്ഷമായ ഭാഷയിലാണ് അരുണ്‍ പ്രതികരിച്ചതെന്നതും ശ്രദ്ധേയമാണ്.
”പാര്‍ട്ടിക്ക് വേണ്ടി 13 കേസില്‍ പ്രതിയായി. രണ്ടു തവണ പോലീസ് വീട്ടില്‍ തേര്‍വാഴ്ച നടത്തി പിടിച്ചുകൊണ്ടുപോയി. രാഷ്ട്രീയ കാരണങ്ങളാല്‍ പലവട്ടം വീടിനു നേരേ ആക്രമണശ്രമങ്ങളുണ്ടായി. വീട്ടില്‍ വരാതെയും വീട്ടുകാരെ നോക്കാതെയും പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയ താന്‍ നേതാക്കളുടെ അഴിമതികള്‍ തെളിവു സഹിതം ചൂണ്ടിക്കാണിച്ചപ്പോള്‍ നടപടിയേ ഇല്ല. നേതാക്കളുടെ അഴിമതി ചൂണ്ടിക്കാട്ടിയാല്‍ പാര്‍ട്ടിക്കുള്ളില്‍ ജാതിയും ബന്ധുത്വവും കടന്നു വരും. കൂടുതല്‍ കാര്യങ്ങള്‍ ഇവിടെ പറയുന്നില്ല” എന്നിങ്ങനെ അതിരൂക്ഷമായ ആരോപണങ്ങളാണ് അരുണ്‍ ഉന്നയിക്കുന്നത്.
ഇതേ പോസ്റ്റില്‍ പാര്‍ട്ടി നാഥനില്ലാ കളരിയായെന്നും തുറന്നടിച്ചിട്ടുണ്ട്. സംഭവം കൊടുമണ്‍ ഏരിയ കമ്മിറ്റിയിലെ ചില നേതാക്കളും ഏറ്റുപിടിച്ചതോടെ ജില്ലയിലാകെ ചര്‍ച്ചയാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: