ന്യൂദല്‍ഹി: കെജ്രിവാളിന്റെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ ദിവസം വാദം കേട്ട് ജാമ്യം അനുവദിച്ച പ പ്രത്യേക കോടതി ജഡ്ജി ന്യായബിന്ദുനെതിരെ സോഷ്യല്‍മീഡിയയില്‍ ആക്രമണം. പേര് ന്യായബിന്ദു എന്നാണെങ്കിലും ന്യായം തൊട്ടുനീണ്ടിയിട്ടില്ലെന്നാണ് ചിലര്‍ പ്രതികരിക്കുന്നത്. ഈ കേസില്‍ കെജ്രിവാളിനെതിരെ ഇഡി ഹാജരാക്കിയ രേഖകള്‍ വായിച്ചുനോക്കാതെയാണ് കെജ്രിവാളിന് ജാമ്യം നല്‍കിയത് എന്നതാണ് ന്യായബിന്ദുവിനെതിരെ നിയമവിദഗ്ധര്‍ ഉയര്‍ത്തുന്ന വാദം.
സത്ത് ഗ്രൂപ്പ് എന്ന രാഷ്ട്രീയക്കാരും ബിസിനസുകാരും അടങ്ങുന്ന സ്ഥാപിതതല്‍പരഗ്രൂപ്പിന് ദല്‍ഹിയില്‍ മദ്യം ഇഷ്ടംപോലെ വിറ്റഴിക്കാനുള്ള ലൈസന്‍സ് നല്കിയപ്പോള് 100 കോടി കെജ്രിവാള് കൈക്കൂലി വാങ്ങിയെന്നും ആ പണം ഗോവയില്‍ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ഉപയോഗിച്ചു എന്നുമാണ് ഇഡി കെജ്രിവാളിന് എതിരെ നടത്തുന്ന ആരോപണം. എന്നാല്‍ ഈ കേസില്‍ ഇഡിക്ക് ഗോവയില്‍ പണം ഉപയോഗിച്ചതിന്റെ മുഴുവന്‍ രേഖകളും ഹാജരാക്കാനായിട്ടില്ലെന്നാണ് ന്യായബിന്ദുവിന്റെ വാദം. കെജ്രിവാള് കുറ്റവാളിയെന്നതിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നതായിരുന്നു ന്യായബിന്ദു നിരത്തിയ മറ്റൊരു വാദം. 100 കുറ്റവാളികള്‍ രക്ഷിക്കപ്പെട്ടാലും ഒരു കുറ്റവാളി പോലും ശിക്ഷിക്കപ്പെടരുതെന്ന ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്റെ വചനവും വിധി പറയുന്നതിനിടയില്‍ ന്യായബിന്ദു ഉദ്ധരിച്ചിരുന്നു. ദല്‍ഹി മദ്യനയ അഴിമതിക്കേസില്‍ കള്ളപ്പണം വെളുപ്പിച്ചതിന് കെജ്രിവാളിന്റെ പേര് സിബിഐ കേസിലോ ഇഡി കേസിലോ ഇല്ലെന്നും ന്യായബിന്ദു അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍ ഇഡിയുടെ രേഖകള്‍ വായിക്കാന്‍ ന്യായബിന്ദു തയ്യാറായില്ലെന്നും അത് വായിക്കാതെയാണ് ഒരു പ്രതിബദ്ധതയില്ലാതെ വിധി പ്രസ്താവിച്ചതെന്നാണ് ഇഡി വാദിക്കുന്നത്. ഈ ഘട്ടത്തില്‍ ആയിരക്കണക്കിന് പേജുകളുള്ള ഇഡി ഹാജരാക്കിയ അരവിന്ദ് കെജ്രിവാളിനെതിരായ രേഖകള്‍ വായിക്കാന്‍ കഴിയില്ലെന്നായിരുന്നു ന്യായബിന്ദുവിന്റെ വാദം. മാത്രമല്ല, ജാമ്യം നല്‍കുകയും ചെയ്തു. ഇതാണ് ഇഡിയെ ഞെട്ടിച്ചത്. ഇതാണ് ന്യായവും അന്യായവും തമ്മിലുള്ള വ്യത്യാസമെന്നും സമൂഹമാധ്യമങ്ങളില്‍ പലരും കുറിച്ചു.
എന്നാല്‍ ഈ കേസില്‍ വാദം കേട്ട സുപ്രീംകോടതി നേരെ എതിരായ വാദമുഖങ്ങളാണ് ഉയര്‍ത്തിയിരുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് കെജ്രിവാളിനെ സുപ്രീംകോടതിയിലേക്ക് അയച്ചതും. അതില്‍ നിന്നും വ്യത്യസ്തമായ വാദങ്ങളുയര്‍ത്തി കെജ്രിവാളിന് ജാമ്യം നല്കാന് തിടുക്കം കാട്ടിയതോടെയാണ് ന്യായബിന്ദുവിനെതിരെ ഒട്ടേറെ വിമര്‍ശനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്. ഒരു ലക്ഷം രൂപ ജാമ്യബോണ്ടിന്മേല്‍ കെജ്രിവാളിന് ജാമ്യം നല്‍കാനായിരുന്നു ന്യായബിന്ദുവിന്റെ വിധി. ഈ വിധി പിന്നീട് ദല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: