ഹാംബര്‍ഗ്: ആദ്യമായി യൂറോ കപ്പ് കളിക്കാനിറങ്ങിയ ജോര്‍ജിയയ്‌ക്ക് ചരിത്ര വിജയം സ്വന്തമാക്കാനുള്ള അവസരം നിഷേധിച്ച് ചെക്ക് റിപ്പബ്ലിക്കിന്റെ പാട്രിക് സ്ചിക്ക്.
യൂറോ കപ്പിലെ ആദ്യ ജയം എന്ന ചരിത്ര ദിവസമാണ് ജോര്‍ജിയയില്‍ നിന്നും ഇന്നലെ കൈവിട്ടുപോയത്. ഗ്രൂപ്പ് എഫില്‍ നടന്ന പോരാട്ടത്തില്‍ ആദ്യ പകുതിയുടെ അഴസാനമിനിറ്റുകളില്‍ ജോര്‍ജിയ ലീഡ് ചെയ്തു. പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ജോര്‍ജെസ് മികാറ്റാഡ്‌സെ(45+4) ആണ് ഗോള്‍ നേടിയത്.
ചെക്ക് റിപ്പബ്ലിക്കിനായി പാട്രിക് സ്ചിക്ക് ഗോള്‍ നേടുമ്പോള്‍ കളിസമയം 59 മിനിറ്റിലെത്തിയിരുന്നു. സ്ചിക്ക് നേടിയ ഈ ഗോളില്‍ ടീം സമനില പിടിക്കുകയായിരുന്നു. ഗ്രൂപ്പില്‍ രണ്ട് ടീമുകളും ഏറ്റവും പിന്നിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക