തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ അധ്യക്ഷനായി ഡോ. സാമുവല്‍ മാര്‍ തെയോഫിലോസ് മെത്രാപ്പൊലീത്ത സ്ഥാനമേറ്റു. കുര്‍ബാനക്കു മുന്‍പ് നിയുക്ത മെത്രൊപ്പൊലീത്തയെ പള്ളിയിലേക്കു പ്രദക്ഷിണമായി സ്വീകരിച്ചശേഷം കുര്‍ബാനമധ്യേ സ്ഥാനാരോഹണ ശുശ്രൂഷകള്‍ നടന്നു. സ്ഥാനചിഹ്നങ്ങള്‍ കൈമാറിയശേഷം, സിംഹാസനത്തില്‍ ഇരുത്തി ഓക്സിയോസ് ചൊല്ലി ഉയര്‍ത്തി സ്ഥാനം ഏല്‍പ്പിച്ചു.
സഭാ ആസ്ഥാനത്തെ സെ. തോമസ് കത്തീഡ്രലില്‍ നടന്ന സ്ഥാനാരോഹണത്തില്‍ സീനിയര്‍ ബിഷപ്പ് ജോണ്‍ മാര്‍ ഐറേനിയസ് മുഖ്യകാര്‍മികനായി. അനുമോദന സമ്മേളനം മാര്‍ അത്തനേഷ്യസ് യോഹാന്‍ സ്മാരക കണ്വെന്ഷന് സെന്ററില്‍ തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രോപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ, മത, സാമൂഹികരംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: