ബെംഗളൂരു : സാമൂഹികമാധ്യമത്തിൽ പാക് അനുകൂല സന്ദേശം പങ്കുവെച്ച കശ്മീർ സ്വദേശി അറസ്റ്റിൽ. ബെംഗളൂരു ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ ജോലിചെയ്യുന്ന ഫഹീം ഫർദൗസ് ഖുറേഷിയാണ് (30) അറസ്റ്റിലായത്.
സന്ദേശത്തിന്റെ സ്ക്രീൻഷോട്ടുകൾ സഹിതം എക്സിബിഷൻ സെന്റർ അധികൃതർ അയച്ചുകൊടുത്ത ഇ-മെയിൽ കണക്കിലെടുത്ത് മാദനായകനഹള്ളി പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. തുടർന്നാണ് അറസ്റ്റ്.
കശ്മീർപ്രശ്നത്തെ സൂചിപ്പിച്ച് ഇന്ത്യയെ അവസാനിപ്പിക്കണമെന്നാണ് ഒരു സന്ദേശം. ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ പാകിസ്താനുമായുള്ള മത്സരത്തിൽ ഇന്ത്യ വിജയിക്കുന്നത് താങ്ങാനാവില്ലെന്നാണ് മറ്റൊരു സന്ദേശം.
ജൂൺ 12-നാണ് സന്ദേശങ്ങൾ പോസ്റ്റുചെയ്തത്. ഇയാളെ പോലീസ് കസ്റ്റഡിയിൽവാങ്ങി ചോദ്യംചെയ്തുവരുന്നു. പതിനൊന്നുമാസമായി ഇയാൾ ബെംഗളൂരുവിലെത്തിയിട്ടെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: