കൊച്ചി : ഒഡീഷ എഫ് സി താരമായിരുന്ന മൈക്കിള്‍ സൂസൈരാജ് ഇനി ഗോകുലം കേരളയില്‍. 29കാരനായ താരം ഈ കഴിഞ്ഞ സീസണോടെ ഫ്രീ ഏജന്റായി മാറിയിരുന്നു.
അവസാന കുറച്ച് സീസണുകളില്‍ സൂസൈരാജിന് തന്റെ മികവിലേക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല.പരിക്ക് കാരണമായിരുന്നു ഇത്.
ഒഡീഷയില്‍ എത്തും മുമ്പ് മൂന്ന് വര്‍ഷത്തോളം സൂസൈരാജ് മോഹന്‍ ബഗാനില്‍ ആയിരുന്നു.മുമ്പ് ജംഷഡ്പൂരിനായും ഐ എസ് എല്ലില്‍ കളിച്ചിട്ടുണ്ട് താരം. ഐ ലീഗില്‍ ചെന്നൈ സിറ്റിക്കായി ഗംഭീര പ്രകടനം നടത്തി ശ്രദ്ധേയനായിട്ടുണ്ട് മൈക്കിള്‍ സൂസൈരാജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: