കീവ് : റഷ്യന്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങാനൊരുമ്പെട്ട സ്വന്തം സൈനികനെ വധിച്ച് യുക്രെയ്ന് സേന. സൈനികനെ വധിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുക്യാണ്.
അവശനായ സൈനികന് മുടന്തി റഷ്യന്‍ സൈന്യത്തിന്റെ ഭാഗത്തേക്കു നീങ്ങുന്നത് ദൃശ്യങ്ങളില്‍ കാണാനാകും. കീഴടങ്ങാനായി കൈകളുയര്‍ത്തുന്നതും ദൃശ്യമാണ്.
ഒരു ഡ്രോണിനെ പിന്തുടര്ന്നാണു സൈനികന് മുന്നോട്ടു നീങ്ങിയത്. റഷ്യയുടെ ഡ്രോണാണ് ഇതെന്നും സൈനികന് റഷ്യന്‍ ഭാഗത്തേക്കുള്ള വഴികാട്ടിയായിരുന്നു ഈ ഡ്രോണെന്നുമാണ് റിപ്പോര്‍ട്ട്.
ഉടന്‍ തന്നെ സൈനികന് നേരെ യുക്രൈന് സേന ബോംബാക്രമണം നടത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: