വാഷിങ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും ഭൂമിയിലേക്കുള്ള ബോയിങ് സ്റ്റാര്‍ലൈനറിന്റെ മടക്കയാത്ര വൈകുമെന്ന് നാസ. ജൂണ്‍ 26നാണ് മടക്കയാത്ര തീരുമാനിച്ചിരുന്നത്. ചില സാങ്കേതിക പ്രശ്നങ്ങളും പരിശോധനകളും ചൂണ്ടിക്കാട്ടിയാണ് യാത്ര നീട്ടിവച്ചിരിക്കുന്നതെന്ന് നാസ അറിയിച്ചു. പുതിയ തിയതി പിന്നീട് അറിയിക്കും.
ജൂണ്‍ 5 നാണ് നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വിന്‍മോറും ബോയിങ് സ്റ്റാര്‍ലൈനറില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കുതിച്ചത്. ആറിന് പേടകം നിലയത്തില്‍ ഡോക്ക് ചെയ്തു. സ്റ്റാര്‍ലൈനറിന്റെ അണ്‍ഡോക്കിങ്ങും ഭൂമിയിലേക്ക് യാത്രികരുമായുള്ള മടക്കയാത്രയും ഈ പരീക്ഷണത്തിലെ ഏറ്റവും സങ്കീര്‍ണമായ ഘട്ടമാണെന്ന് നാസ വിശദീകരിച്ചു.
മടക്കയാത്രക്ക് മുന്‍പായി പേടകം പൂര്‍ണമായും പരിശോധിക്കണം. ഈ അവസരത്തില്‍ പേടകം യാത്രക്ക് പൂര്‍ണ സന്നദ്ധമാണോ എന്ന് കണ്ടെത്താനാകും. ത്രസ്റ്ററുകള്‍ക്ക് നേരിട്ട തകരാറുകള്‍ പരിശോധിക്കുന്നതിനുള്ള നടപടിക്രമങ്ങളും ആരംഭിച്ചതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: