തിരുവനന്തപുരം: സപ്ലൈകോയുടെ 50ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് ഒരു വര്‍ഷത്തിനിടെ സപ്ലൈകോ പൂതുതായി 11 പദ്ധതികള്‍ നടപ്പിലാക്കുമെന്ന് മന്ത്രി ജി.ആര്‍. അനില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഫയല്‍ അദാലത്ത്, ഓഡിറ്റ്, അക്കൗണ്ട് ഫൈനലൈസേഷന്‍, ഇആര്‍പി പൂര്‍ണമായും നടപ്പാക്കല്‍, എന്‍എഫ്എസ്എ സയന്റിഫിക് ഗോഡൗണുകളുടെ എണ്ണം 36 ശതമാനത്തില്‍ നിന്ന് 60 ശതമാനമാക്കല്‍, ശബരി ബ്രാന്‍ഡില്‍ പുതിയ ഉത്പന്നങ്ങള്‍, നെല്ല് സംഭരണം, സബ്‌സിഡി വിതരണം എന്നിവയ്‌ക്ക് ആധാര്‍ ലിങ്ക്ഡ് ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്തല്‍, ആലപ്പുഴ സൂപ്പര്‍ മാര്‍ക്കറ്റ് നിര്‍മാണം, സുവനീര്‍ കം കോഫീ ടേബിള്‍ ബുക്ക് പുറത്തിറക്കല്‍, പുതിയ പെട്രോള്‍ പമ്പുകള്‍ തുടങ്ങലും പഴയവ നവീകരിക്കലും, ആധുനിക മെഡിക്കല്‍ സ്‌റ്റോറുകള്‍ തുടങ്ങല്‍ എന്നീ പദ്ധതികളാണ് നടപ്പിലാക്കുന്നത്.
ഗോഡൗണുകളില്‍ 60 ശതമാനവും ആധുനിക രീതിയിലുള്ള സയന്റിഫിക് ഗോഡൗണുകളായി മാറ്റും. കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിക്കുന്നതിന് രജിസ്‌റ്റേര്‍ഡ് കര്‍ഷകരില്‍ നിന്നും ബയോമെട്രിക് വിവരങ്ങള്‍ കൂടി ശേഖരിച്ച് ആധാര്‍ ലിങ്ക്ഡ് ബയോമെട്രിക് നെല്ല് സംഭരണമാക്കി മാറ്റും.
ആലപ്പുഴ ജില്ലാ കോടതി വളപ്പില്‍ സപ്ലൈകോയുടെ കൈവശമുള്ള ഭൂമിയില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ 1500 ചതുരശ്ര അടിയിലുള്ള സൂപ്പര്‍മാര്‍ക്കറ്റ് നിര്‍മിക്കും. മാനന്തവാടി, കൊല്ലം, വാഗമണ്‍ എന്നിവിടങ്ങളില്‍ പുതിയ പെട്രോള്‍ പമ്പുകള്‍ ആരംഭിക്കുന്നതിനും തിരുവനന്തപുരം ആല്‍ത്തറ പെട്രോള്‍ പമ്പ് നവീകരണത്തിനും തുടക്കംകുറിക്കും. പത്തോളം മെഡിക്കല്‍ സ്‌റ്റോറുകള്‍ സപ്ലൈകോ മെഡിമാര്‍ട്ട് എന്ന പേരില്‍ ആരംഭിക്കും. 1000 രൂപയില്‍ കൂടുതല്‍ വിലയുള്ള മരുന്നുകളുടെ ഓര്‍ഡര്‍ ഉപഭോക്താക്കളുടെ വീടുകളില്‍ നേരിട്ടെത്തിക്കുന്നതിനുള്ള സൗകര്യവും ഒരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: