ന്യൂദല്‍ഹി: അര്‍ദ്ധ അതിവേഗ റെയില്‍വേ പദ്ധതി സില്‍വര്‍ ലൈന്‍ അനുമതി നല്‍കണമെന്ന് കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെട്ട് കേരളം. ബജറ്റിന് മുന്നോടിയായി കേന്ദ്രം വിളിച്ച് കൂട്ടിയ ധനമന്ത്രിമാരുടെ യോഗത്തിലാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആവശ്യം ഉന്നയിച്ചത്.
വര്‍ധിച്ച് വരുന്ന റെയില്‍ ഗതാഗത ആവശ്യങ്ങള്‍ കുറ്റമറ്റ രീതിയില്‍ നിറവേറ്റാന്‍ നിലവിലെ സംവിധാനങ്ങള്‍ പര്യാപത്മല്ലെന്ന് ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാനത്തിന് 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.
സാമ്പത്തിക പ്രയാസം മറികടക്കാന്‍ രണ്ട് വര്‍ഷ കാലയളവിലെ പ്രത്യേക സാമ്പത്തിക സഹായമായാണ് ആവശ്യം ഉന്നയിച്ചത്. ഈ വര്‍ഷത്തെ കടമെടുപ്പ് പരിധി ജിഡിപിയുടെ മൂന്നര ശതമാനമായി വര്‍ദ്ധിപ്പിക്കണം. കേന്ദ്ര സംസ്ഥാന നികുതി പങ്ക് വെക്കല്‍ അനുപാതം 50: 50 ആക്കണം. ദേശീയ പാത വികസനത്തിന് ഭൂമി ഏറ്റെടുക്കലിന് നല്കിയ 6000 കോടിക്ക് തുല്യമായ തുക ഈ വര്‍ഷം ഉപാധികള്‍ ഇല്ലാതെ കടം എടുക്കാന്‍ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: