മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റുകള്‍ക്കും അവകാശവാദമുന്നയിച്ച് ശരത് പവാര്‍ രംഗത്തെത്തിയതോടെ മഹാ വികാസ് അഘാടിയില്‍ തര്‍ക്കം രൂക്ഷമാകുന്നു.
ഹരിയാനയ്ക്കും ഝാര്ഖണ്ഡിനുമൊപ്പം ഈ വര്‍ഷമാണ് മഹാരാഷ്ട്രയിലും തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ ഭേദപ്പെട്ട പ്രകടനം ചൂണ്ടിക്കാട്ടിയാണ് ശരത് പവാറിന്റെ എന്‍സിപി മഹാ വിഘാസ് അഘാടിയില്‍ മേല്‍ക്കൈ വേണമെന്ന് അവകാശപ്പെടുന്നത്. ഉദ്ധവ് ഠാക്കറെയുടെ ശിവസേന, കോണ്‍ഗ്രസ് എന്നിവയാണ് എംവിഎയിലെ മറ്റ് കക്ഷികള്‍.
വെള്ളിയാഴ്ച പൂനെയില്‍ ചേര്‍ന്ന എന്‍സിപി യോഗത്തില്‍ സീറ്റ് സംബന്ധിച്ച് അവകാശവാദമുന്നയിക്കാന്‍ ധാരണയായി. ലോക്സഭയിലേക്ക് കുറവ് സീറ്റുകളിലാണ് പാര്‍ട്ടി മത്സരിച്ചത്. എന്നാല്‍ നിയമസഭയില്‍ മുന്നണിയിലെ മുഖ്യപാര്‍ട്ടി തങ്ങളായിരിക്കണമെന്ന് നേതാക്കള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. മത്സരിക്കാനും പ്രവര്‍ത്തിക്കാനും സജ്ജരായിരിക്കാന്‍ ശരത് പവാര്‍ നേതാക്കളെ ആഹ്വാനം ചെയ്തു. എല്ലാവരും മത്സരിക്കേണ്ടി വരും. അതുകൊണ്ടുതന്നെ മുന്നണിയിലെ മറ്റ് പാര്‍ട്ടികളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റം ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: