ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ വരാന്‍ വൈകുകയും നേരത്തെ പോകുകയും ചെയ്യുന്ന രീതിക്കെതിരെ കേന്ദ്ര പേഴ്സണല്‍ ആന്‍ഡ് ട്രെയിനിങ്ങ് ഡിപ്പാര്‍ട്ടുമെന്റ് വടിയെടുത്തു. രാവിലെ 9 മുതല്‍ 5.30 വരെയാണ് സമയമെങ്കിലും പലരും വൈകിയെത്തുന്നതു കണ്ടെത്തിയതോടെയാണ് കര്‍ശന നടപടി.
രാവിലെ 15 മിനിറ്റ് ഇളവു നല്‍കും. പക്ഷെ 9.15നു തന്നെ ഓഫീസില്‍ എത്തണം. എത്താന്‍ വൈകിയാല്‍ അര ദിവസത്തെ കാഷ്വല്‍ ലീവ് പോകും. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കം ബയോമെട്രിക് സംവിധാനത്തില്‍ അറ്റന്‍ഡന്‍സ് രേഖപ്പെടുത്തണം. കൊവിഡ് കാലത്തു പലരും മുടക്കിയ സംവിധാനമാണിത്. സമയത്ത് എത്താന്‍ പറ്റില്ലെങ്കില്‍ നേരത്തെ അറിയിക്കുകയോ അവധി എടുക്കുകയോ ചെയ്യണം. തങ്ങള്‍ രാത്രി 7 വരെ ജോലി ചെയ്യാറുണ്ടെന്നും വീട്ടിലിരുന്നും ജോലി തീര്ക്കാറുണ്ടെന്നുമാണ് ചട്ടം കര്‍ക്കശമാക്കിയപ്പോള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പ്രതികരണം. സ്ഥിരം വൈകി വരികയും നേരത്തെ പോകുകയും ചെയ്യന്നവര്‍ ഉണ്ടെന്ന് കേന്ദ്ര സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: