ന്യൂഡല്‍ഹി: കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യനും, ബീഹാർ ബിജെപി എംഎൽഎയുമായ ശ്രേയസി സിംഗ് പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിക്കും. ഷോട്ട്ഗൺ ട്രാപ്പ് വുമൺ ഇനമാണ് ശ്രേയസി സിംഗ് ലക്ഷ്യമിടുന്നത്. നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യയാണ് (എൻആർഎഐ) ശ്രേയസി സിംഗിനെ പാരീസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ ഷൂട്ടിംഗ് ടീമിലേക്ക് തിരഞ്ഞെടുത്ത വിവരം സ്ഥിരീകരിച്ചത്.
വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ, 25 മീറ്റർ പിസ്റ്റൾ ഇനങ്ങളിൽ ദേശീയ ട്രയൽസിൽ മനു ഭകർ വിജയം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ക്വാട്ട വനിതകളുടെ ട്രാപ്പിലേക്ക് മാറ്റാൻ എൻആർഎഐ ആവശ്യപ്പെട്ടത്. പാരീസ് 2024 ക്വാട്ട സ്വാപ്പിനുള്ള എൻആർഎഐയുടെ അഭ്യർത്ഥനയ്‌ക്ക് ഇൻ്റർനാഷണൽ ഷൂട്ടിംഗ് സ്‌പോർട് ഫെഡറേഷൻ അംഗീകാരം നൽകി. ഇതോടെയാണ് ശ്രേയസിക്ക് ഈ അവസരം ലഭിച്ചത്. ബീഹാർ അസംബ്ലിയിൽ ജാമുയി മണ്ഡലത്തെയാണ് ശ്രേയസി പ്രതിനിധീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: