ആലപ്പുഴ : ചമ്പക്കുളം മൂലം വള്ളംകളിയില്‍ ജേതാക്കളായി വലിയ ദിവാന്‍ജി ചുണ്ടന്‍ . ആലപ്പുഴ ടൗണ്‍ ബോട്ട് ക്ലബ് തുഴഞ്ഞ ചുണ്ടനാണ് രാജപ്രമുഖന്‍ ട്രോഫി.
നടുഭാഗം ചുണ്ടന്‍ രണ്ടാമതെത്തിയപ്പോള്‍ ചമ്പക്കുളം ചുണ്ടന് മൂന്നാംസ്ഥാനം. കഴിഞ്ഞ തവണ നടുഭാഗം ചുണ്ടനായിരുന്നു ജേതാക്കളായത്. ആറ് ചുണ്ടന്‍ വളളങ്ങള്‍ ഉള്‍പ്പെടെ എട്ട് വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖന്‍ ട്രോഫിക്കായി മത്സരിച്ചത്.
നടുഭാഗം ചുണ്ടന്‍ തുഴഞ്ഞത് കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബാണ് . ചമ്പക്കുളം ചുണ്ടന്‍ തുഴഞ്ഞത് കുമരകം എന്‍സിഡിസി ബോട്ട് ക്ലബ്ബാണ്.
ഉച്ചതിരിഞ്ഞ് മൂന്നു മണിക്കാണ് പമ്പയാറ്റില്‍ മത്സരങ്ങള്‍ തുടങ്ങിയത്. കേരളത്തിലെ ജലമേളകള്‍ക്ക് തുടക്കം കുറിക്കുന്ന വള്ളംകളിയായ ചമ്പക്കുളം മൂലം വള്ളംകളി ചരിത്ര പ്രസിദ്ധമാണ്.
അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ചുളള ഐതിഹ്യത്തിന്റെ ഭാഗമായാണ് മത്സര വള്ളംകളി. ആറന്മുള ഉതൃട്ടാതി വള്ളംകളി കഴിഞ്ഞാല്‍ സംസ്ഥാനത്തെ ഏറ്റവും പുരാതനമായ വള്ളംകളിയാണ് കുട്ടനാട്ടിലെ ചമ്പക്കുളം വള്ളംകളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: