കോട്ടയം : സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ വര്‍ഗീയ സ്പര്‍ദ്ധ പടര്‍ത്തുന്നതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്നാക്ക വിഭാഗങ്ങളെ അവഗണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജാതി സെന്‍സസ് നടപ്പാക്കിയാല്‍ സംവരണത്തിന്റെ പേരില്‍ കൂടുതല്‍ അഴിമതിക്ക് കാരണമാകും. തെരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടില്ലെങ്കില്‍ ഇനിയും തിരിച്ചടികളുണ്ടാവും.
എന്‍.എസ്.എസ് സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ മാതൃകാപരമായ സേവനം നടത്തുന്ന സംഘടനയാണ്. എന്നാല്‍ സ്‌കൂള്‍, കോളേജുകളുടെ പ്രവര്‍ത്തനം സുഗമമായി നടത്താവുന്ന സാഹചര്യമല്ല ഉളളത്. എയ്ഡഡ് സ്‌കൂളുകളിലെ നിയമനകാര്യങ്ങളില്‍ ഉദ്യോഗസ്ഥ അലംഭാവം അദ്ദേഹം ചൂണ്ടിക്കാട്ടി.
വോട്ടുബാങ്കുകളായ ജാതി വിഭാഗങ്ങളെ പ്രീണിപ്പിക്കുന്നതിനാണ് ജാതി സംവരണവും ജാതി സെന്‍സസുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.ജാതി സംവരണം രാജ്യത്തിന്റെ അഖണ്ഡതയ്‌ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതയാണ്. വോട്ടുരാഷ്‌ട്രീയത്തിനാണ് ജാതീയമായി വിഭജിക്കുന്ന ജാതി സംവരണം. ഇത് അവസാനിപ്പിച്ച് ജാതിമത വ്യത്യാസമില്ലാത്ത ബദല്‍സംവിധാനം നടപ്പാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക