കൊല്ലം : കടയ്ക്കലില്‍ അമ്മയുടെ കൈ മകന് അടിച്ചൊടിച്ചു .കോട്ടുക്കല്‍ സ്വദേശിനി കുലുസം ബീവിയുടെ(67) ഇടത് കൈ ആണ് അടിച്ചൊടിച്ചത്. വിറകു കഷണം കൊണ്ടായിരുന്നു ആക്രമണം.
നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വൃദ്ധയെ രക്ഷപ്പെടുത്തി ആശുപത്രയിലെത്തിച്ചത്.
ആഹാരം കഴിച്ച ശേഷം കൈ കഴുകാന്‍ വെളളം കോരി നല്‍കാത്തതിനെ തുടര്‍ന്നാണ് മകന് പ്രകോപിതനായത്.
ആക്രമണം നടത്തിയ മകന് നാസറുദ്ദീനെ കടക്കല്‍ പൊലീസ് അറെസ്റ്റ് ചെയ്തു.ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: