വയനാട്ടിലെയും റായ്ബറേലിയിലെയും ജനങ്ങളെ സന്തോഷിപ്പിക്കുന്ന തീരുമാനം എടുക്കാനാണ് ആഗ്രഹിക്കുന്നതെന്നാണ് രാഹുല്‍ പറഞ്ഞത്. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ എത്തിയപ്പോഴാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചത്. വയനാട്ടിലും റായ്ബറേലിയിലും ജയിച്ച സാഹചര്യത്തില്‍ ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ഭരണഘടന കയ്യില്‍ പിടിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം. ഈ കാപട്യം റായ്ബറേലിയില്‍ സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ തന്നെ തുടങ്ങിയതാണ്. വയനാട് വോട്ടെടുപ്പ് തീരുംവരെ റായ്ബറേലി മത്സരം മറച്ചുവച്ചു. അവസാന നിമിഷമാണ് അവിടെ പത്രിക നല്‍കിയത്. നരേന്ദ്രമോദിയെ അവഹേളിക്കാനും പരിഹസിക്കാനും അത്യുത്സാഹം കാട്ടിയ രാഹുല്‍ തന്ത്രപൂര്‍വമാണ് കുടുംബത്തെ ഒന്നടങ്കം പാര്‍ലമെന്റിലെത്തിക്കാന്‍ തന്ത്രം മെനഞ്ഞത്. തന്റെ അമ്മയെ രാജസ്ഥാന്‍ വഴിയാണ് ദല്‍ഹിയിലെത്തിച്ചത്. ആറുവര്‍ഷത്തേക്ക് അവരുടെ കാര്യം നോക്കേണ്ടതില്ല. വയനാട് ഒഴിയുന്നകാര്യം ദല്‍ഹിയില്‍ യോഗം ചേര്‍ന്ന് തീരുമാനിച്ചതായി വരുത്തിവച്ചു. വയനാട് വഴി പെങ്ങള്‍ പ്രിയങ്കയെയും ദല്‍ഹിയിലെത്തിക്കുകയാണ് പദ്ധതി. എങ്ങനെയുണ്ട് ബുദ്ധി?
രാഹുല്‍ വയനാട് വന്നപ്പോള്‍ പറഞ്ഞത് കേട്ടില്ലെ?
”മോദിയോടു പരമാത്മാവ് സംസാരിക്കുന്നപോലെ എന്നോടു സംസാരിക്കാറില്ല. കാരണം, ഞാന്‍ സാധാരണ മനുഷ്യനാണ്. ജനങ്ങളാണ് എന്റെ ദൈവം. പ്രധാനമന്ത്രിക്ക് എന്തുചെയ്യണമെന്ന് പറഞ്ഞുകൊടുക്കുന്നത് ദൈവമാണ്. എനിക്ക് അങ്ങനെയല്ല. ഞാന്‍ ജൈവികമായി ഉണ്ടായ ആളല്ലെന്നാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. ഒരു തീരുമാനവും താന്‍ എടുക്കില്ലെന്നും തന്നെ ഭൂമിയിലേക്ക് അയച്ച് പരമാത്മാവ് തീരുമാനമെടുക്കുമെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍, അദാനിയുടെയും അംബാനിയുടെയും തീരുമാനങ്ങളാണ് ഈ വിചിത്രമായ പരമാത്മാവ് എടുക്കുന്നത്. പരമാത്മാവ് പറഞ്ഞതനുസരിച്ച് ആദ്യം വിമാനത്താവളങ്ങളും പിന്നീട് വൈദ്യുതി നിലയങ്ങളും അദാനിക്കും അംബാനിക്കും കൊടുത്തു.’ രാഹുല്‍ പരിഹസിച്ചു.
‘ഭരണഘടനയുടെ പോരാട്ടമായിരുന്നു ഈ തെരഞ്ഞെടുപ്പില്‍ നടന്നത്. ഈ രാജ്യത്തിന്റെ ചരിത്രത്തെയും പാരമ്പര്യത്തെയും സംരക്ഷിക്കുന്നത് ഭരണഘടനയാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് കഥകളി ആസ്വദിക്കാന്‍ സാധിക്കും, മലയാളം സംസാരിക്കാന്‍ സാധിക്കും, ഇഷ്ടമുള്ളത് ചെയ്യാന്‍ സാധിക്കും. ഈ അവകാശങ്ങളെ സംരക്ഷിക്കുന്നത് ഭാരതത്തിന്റെ ഭരണഘടനയാണ് എന്നും രാഹുല്‍ പറഞ്ഞു. ഈ ഭരണഘടനയാണ് തന്റെ മതമെന്ന് പറഞ്ഞ ആളാണ് നരേന്ദ്രമോദി. പത്തുവര്‍ഷം രാജ്യം ഭരിച്ചിട്ടും ഭരണഘടനയ്‌ക്ക് ഒരു കോട്ടവും വരുത്തിയിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ എത്രതവണ ഭരണഘടനയെ നോക്കുകുത്തിയാക്കി? മാറ്റിമറിച്ചു?
പ്രിയങ്കയെ സ്ഥാനാര്‍ത്ഥിയായി കിട്ടിയതില്‍ വലിയ മൊഞ്ചിലാണ് കോണ്‍ഗ്രസിനേക്കാള്‍ ലീഗുകാര്‍. ആ അമ്മയാണ് സ്ഥാനാര്‍ത്ഥിയായി വേണ്ടതെന്നാണ് ലീഗുകാരുടെ അഭിപ്രായം. കെ.സി.വേണുഗോപാലും അത്യുത്സാഹത്തിലായിരുന്നു.
രാഹുല്‍ വയനാട് ഒഴിഞ്ഞാല്‍ പ്രിയങ്ക അല്ലാതെ മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ സാധിക്കാത്ത സാഹചര്യമായിരുന്നു പ്രവര്‍ത്തകര്‍ക്ക് എന്നാണ് ഇപ്പോള്‍ പറയുന്നത്. പ്രിയങ്ക വയനാട്ടില്‍ മത്സരിക്കുന്നുവെന്ന പ്രഖ്യാപനം വന്നതോടെ പ്രിയങ്കയുടെയും രാഹുലിന്റെയും ചിത്രമായി സാമൂഹ്യ മാധ്യമങ്ങളിലെങ്ങും സ്റ്റാറ്റസ്.
റായ്ബറേലിയില്‍ രാഹുല്‍ ജയിച്ചപ്പോള്‍ ഇത്തവണ വയനാട് ഒഴിയുമെന്ന് ഏറക്കുറെ ഉറപ്പായിരുന്നു. വയനാട് തന്റെ കുടുംബമാണ് എന്ന് രാഹുല്‍ ഇടയ്‌ക്കിടെ പറയുന്നതിനാല്‍ അത്ര എളുപ്പത്തില്‍ രാഹുലിന് വയനാട് ഉപേക്ഷിക്കാന്‍ സാധിക്കുമായിരുന്നില്ല. പറയുന്ന വാക്കുകള്‍ക്ക് വില കല്‍പ്പിക്കുന്ന നേതാവായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുലിനെ കാണുന്നത്. നിലവിലെ രാഷ്‌ട്രീയ സാഹചര്യം രാഹുലിനു വയനാട്ടില്‍ തുടരാന്‍ അനുകൂലമായിരുന്നില്ല. ഒറ്റ ചോദ്യം മാത്രമേ അവശേഷിച്ചുള്ളു; പ്രിയങ്ക മത്സരിക്കുമോ ഇല്ലയോ? അതിന് ഉത്തരമായതോടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് പാര്‍ട്ടി കടക്കുകയാണ്.
രണ്ടാം ഇന്ദിരാ ഗാന്ധിയുടെ ജനാധിപത്യ പ്രഖ്യാപനമാണ് പ്രിയങ്കാ ഗാന്ധിയുടെ വരവോടെ വയനാട്ടിലുണ്ടാകുകയെന്നാണ് ടി.സിദ്ദിഖ് എംഎല്‍എ പറയുന്നത്. ധീര വനിതയായിരുന്നു ഇന്ദിര. അവരുടെ ധൈര്യവും സ്‌നേഹവും കരുതലുമുള്ള രാഷ്‌ട്രീയ നേതാവാണ് പ്രിയങ്ക. ഞങ്ങള്‍ ഒന്നോ രണ്ടോ മാസം കൂടുമ്പോള്‍ ദല്‍ഹിയില്‍ പോയി വയനാടിന്റെ കാര്യങ്ങള്‍ രാഹുലുമായി ചര്‍ച്ച ചെയ്തിരുന്നു എന്നും സിദ്ധിഖ് പറയുന്നു.
പല യോഗങ്ങളിലും പ്രിയങ്കയും പങ്കെടുക്കും. അവര്‍ ഓരോ കാര്യങ്ങളെക്കുറിച്ചും കൃത്യമായി വിശകലനം നടത്തും. വയനാട്ടില്‍ നിരവധി തവണ അവര്‍ വന്നിട്ടുണ്ട്. വയനാടിന്റെ വികസന പ്രശ്‌നങ്ങളും ജനകീയ പ്രശ്‌നങ്ങളും അവര്‍ക്ക് അറിയാം. അവര്‍ വയനാടിനെ അറിയുന്ന നേതാവാണ്. ദേശീയ നേതൃത്വത്തിനൊപ്പം വയനാട് നില്‍ക്കുന്നത് മണ്ഡലത്തിന് വലിയ നേട്ടമുണ്ടാക്കും. പ്രിയങ്കയുടെ ഭൂരിപക്ഷം 5 ലക്ഷത്തിലധികമായിരിക്കുമെന്നുമാണ് അഭിപ്രായം.
പ്രിയങ്ക താഴെത്തട്ടിലുള്ള ജനങ്ങളെ സഹോദരങ്ങളെപ്പോലെ സ്‌നേഹിക്കുന്ന ആളാണെന്നും വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും ഐ.സി.ബാലകൃഷ്ണന്‍ എംഎല്‍എ പറയുന്നു. രാഹുല്‍ നാമനിര്‍ദേശ പത്രിക നല്‍കിയ ശേഷമാണ് നരേന്ദ്ര മോദിയും സ്മൃതി ഇറാനിയുമെല്ലാം രാഹുലിനെ ഉത്തരേന്ത്യയില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ചത്. അതുകൊണ്ടാണ് അദ്ദേഹം ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ മത്സരിച്ചതെന്ന കല്ലുവച്ചനുണയും വിളമ്പുന്നു. പ്രിയങ്ക പാര്‍ലമെന്റിലുണ്ടാവേണ്ടത് അനിവാര്യമാണെന്നാണ് ഭര്‍ത്താവ് റോബര്‍ട്ടിന്റെ അഭിപ്രായം. വൈകാതെ താനുമുണ്ടെന്ന് റോബര്‍ട്ട് വാദ്രയും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: