തിരുവനന്തപുരം: അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി 1894 ല്‍ സ്ഥാപിതമായതിന്റെ ഓര്‍മപുതുക്കല്‍ ദിനമായ അന്താരാഷ്ട്ര ഒളിംപിക് ദിനം നാളെ സംസ്ഥാനത്ത് വിപുലമായ പരിപാടികളോടെ ആഘോഷിക്കും.
സംസ്ഥാന വ്യാപകമായി ഒരു ലക്ഷം പേര് പങ്കെടുക്കുന്ന ഒളിംപിക് ഡേ റണ്‍ സംഘടിപ്പിക്കും. തിരുവനന്തപുരത്ത് 25,000 ത്തില്‍ അധികം പേര് പങ്കെടക്കുന്ന ഒളിമ്പിക് റണ്ണിന്റെ ഉദ്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമദ് ഖാന് നിര്‍വഹിക്കും. രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ഒളിംപിക് റണ്ണില്‍ പങ്കെടുക്കും. 1500 ലധികം റോളര്‍ സ്കേറ്റിംഗ് താരങ്ങള്‍ അകമ്പടി നല്‍കും. യോഗ, കളരിപ്പയറ്റ്, കരാട്ടേ തുടങ്ങി വിവിധ ആയോധന കലകളുടെ പ്രകടനവും ഒരുക്കിയിട്ടുണ്ട്.
എല്ലാ ജില്ലകളിലും ജില്ലാ ഒളിമ്പിക് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ 5,000 പേര് മുതല്‍ 10000 പേര് വരെ പങ്കെടുക്കുന്ന ഒളിംപിക് റണ്‍ സംഘടിപ്പിക്കും. കേരള ഒളിംപിക്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കേരള സ്പോര്‍ട്ട്സ് കൗണ്‍സില്‍, കായിക യുവജനക്ഷേമ വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവയുടെ സഹായത്തോടെയാണ് ഒളിംപിക്സ് ദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: