ഇടുക്കി: കല്ലാറില്‍ ആനസവാരി കേന്ദ്രത്തിലെ പാപ്പാനെ ആന ചവിട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ കേസെടുത്ത് വനം വകുപ്പ്. പെര്‍ഫോമിംഗ് അനിമല്‍സ് ആക്ട് 2001 പ്രകാരവും വന്യജീവി സംരക്ഷണം നിയമപ്രകാരവുമാണ് കേസ്.
ആനസവാരി കേന്ദ്രം നടത്തിപ്പുകാര്‍ക്കെതിരെയും ഉടമയ്ക്കെതിരെയും കേസെടുത്തു. സ്ഥാപനത്തിന് സ്റ്റോപ്പ് മെമ്മോ നല്കി.
ഇടുക്കി സോഷ്യല്‍ ഫോറസ്റ്റ് റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടത്തി. ആനയെ വനം വകുപ്പ് നിരീക്ഷണത്തില്‍ കോട്ടയത്തെ ഉടമയുടെ സ്ഥലത്തേക്ക് മാറ്റും
ഇന്നലെ വൈകിട്ടാണ് ഇടുക്കി അടിമാലി കല്ലാറിലെ കേരള ഫാം സ്പൈസസിനോട് ചേര്‍ന്നുളള ആന സവാരി കേന്ദ്രത്തിലെ ലക്ഷ്മി എന്ന ആന രണ്ടാം പാപ്പാന് കാസര്‍കോട് സ്വദേശി ബാലകൃഷ്ണനെ ചവിട്ടി കൊന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: