തൃശൂര്‍: നിയമനത്തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ കയ്പമംഗലം കൂരിക്കുഴി എ.എം.യു.പി. സ്കൂള്‍ മാനേജര്‍ വലപ്പാട് കോതകുളം സ്വദേശി പ്രവീണ്‍ വാഴൂര്‍ (49) അറസ്റ്റിലായി. കയ്പമംഗലം പൊലീസാണ് അറസ്റ്റ് ചെയ്തത്.
ഈ സ്കൂളിലെ അധ്യാപകരായ ഏഴ് പേര് നല്കിയ പരാതിയിലാണ് അറസ്റ്റ് ചെയ്തത്. 25 ലക്ഷം രൂപ മുതല്‍ 45 ലക്ഷം രൂപ വരെ മാനേജര്‍ അധ്യാപകരില്‍ നിന്നും വാങ്ങിയിട്ടുണ്ടെന്നാണ് പരാതി.
പണം വാങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇവര്‍ക്ക് നിയമനം നല്‍കിയിട്ടില്ല. നിയമനം നല്‍കിയവര്‍ക്ക് ശമ്പളവും നല്‍കിയില്ല. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. 2012 മുതല്‍ പലരില്‍ നിന്നായി ഇയാള്‍ പണം കൈപ്പറ്റിയിട്ടുണ്ടെന്നാണ് വിവരം.
കയ്പമംഗലം പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: