തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുമാസം ക്ഷേമ പെന്ഷന് കുടിശികയുണ്ടെന്നും ഒരു ഗഡു ഈ മാസം വിതരണം ചെയ്യുമെന്നും കുടിശിക ഉടന്‍ തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അറിയിച്ചു.
എന്നാല്‍ പാവങ്ങള്‍ക്ക് പെന്ഷന് കൊടുക്കാനെന്ന് പറഞ്ഞ് നികുതി കൂട്ടുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നാരോപിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെന്‍ഷനടക്കം മുടങ്ങിയതിനാല്‍ തൊഴിലാളികളും പാവപ്പെട്ടവരും ദുരിതത്തിലാണെന്നും വിഷയം നിയമസഭാ നപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷത്ത് നിന്നും പി.സി. വിഷ്ണുനാഥായിരുന്നു അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പെന്ഷന് വിതരണം തടസപ്പെട്ടത് അടിയന്തര സ്വഭാവമുള്ള വിഷയമല്ലെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: