തൊടുപുഴ: മറയൂരില്‍ നടന്ന ചന്ദന ഇ- ലേലത്തില്‍ 19.63 കോടി രൂപ ചന്ദനം വിറ്റുപോയി. 8.53 ടണ്‍ ചന്ദനമാണ് വിവിധ ക്ലാസുകളിലായി വില്‍പ്പന നടന്നത്. 16 വിഭാഗങ്ങളിലായി 28.5 ടണ്‍ ചന്ദനമാണ് ഒറ്റ ദിവസം നടന്ന ഓണ്‍ലൈന്‍ ലേലത്തില്‍ വനംവകുപ്പ് വച്ചത്. കര്‍ണ്ണാടക സോപ്സ്, സൂര്യഹാന്ഡി ക്രാഫ്റ്റ്സ് ജയ്പൂര്‍, ജയ്പ്പൂര്‍ ക്ലൗട് 9, വൈക്കം ശ്രീ ദുര്‍ഗ്ഗാ ദേവിക്ഷേത്രം, മാവേലിക്കര കളരിക്കല്‍ ഭഗവതി ക്ഷേത്രം , തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം എന്നിങ്ങനെ ആറു സ്ഥാപനങ്ങള്‍ ലേലത്തില്‍ പങ്കെടുത്തു. 12 കോടി രൂപയുടെ ചന്ദനം കര്‍ണ്ണാടക സോപ്സ് മാത്രം വാങ്ങി. ക്ലാസ് മൂന്ന് വിഭാഗത്തില്‍പ്പെട്ട പഞ്ചം ചന്ദനത്തിന് നികുതി ഉള്‍പ്പെടെ കിലോഗ്രാമിന് 20184 രൂപ ഏറ്റവും ഉയര്‍ന്ന വിലയായി ലഭിച്ചു. ചൈന ബുദ്ധ, ഗോട്ടിയ, ഗാദ്ബാട്ല, സോ ഡസ്റ്റ്, സാപ്പ് ചിപ്സ്, സാപ്വുഡ് ബ്രിക്കറ്റ്, സാന്ഡല് പൗഡര്‍ എന്നീ വിഭാഗത്തില്‍ പെട്ട ചന്ദനം ആരും ലേലത്തില്‍ വാങ്ങിയില്ല. 13ന് നടന്ന ചന്ദന തൈല ലേലത്തില്‍ രണ്ട് കോടി രൂപയുടെ വില്‍പ്പനയും നടന്നിരുന്നതായി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എം.ജി. വിനോദ് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: