ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഡേവിഡ് ജോണ്‍സണ്‍ അന്തരിച്ചു. 52-വയസ്സായിരുന്നു. ബഹുനില കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചെന്നാണ് റിപ്പോര്‍ട്ട്. രഞ്ജി ട്രോഫിയില്‍ കര്‍ണാടകത്തിന്റെ ഓപ്പണിങ് പേസ് ബൗളറായി നീണ്ടകാലം തിളങ്ങുന്ന പ്രകടനം കാഴ്ചവെച്ച ജോണ്‍സണ്‍ ഇന്ത്യക്കായി രണ്ട് ടെസ്റ്റിലും കളിച്ചിട്ടുണ്ട്. മരണത്തിൽ മുൻ ഇന്ത്യൻ താരങ്ങളും ബിസിസിഐയും അനുശോചനം അറിയിച്ചു.
അഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയുടെ മിന്നും താരമായിരുന്നു ഡേവിഡ്. കേരളത്തിനെതിരേ പത്ത് വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം. 1995-96 രഞ്ജി ട്രോഫി സീസണിലാണ് 152-റണ്‍സ് വിട്ടുകൊടുത്ത് താരം പത്ത് വിക്കറ്റെടുത്തത്.
പേസ് ബൗളറായി പ്രൊഫഷണല്‍ ക്രിക്കറ്റിലേക്ക് വന്ന ഡേവിഡ് ജോണ്‍സണ്‍ 1996 കാലയളവിലാണ് ഇന്ത്യയ്‌ക്കായി രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു അരങ്ങേറ്റം. ഓസീസിന് പുറമെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും ടെസ്റ്റ് കളിച്ചിട്ടുണ്ട്.
ഓസീസിനെതിരെ മണിക്കൂറില്‍ 157.8 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞത് അന്ന് ഏറെ ശ്രദ്ധിക്കപ്പട്ടു. എന്നാല്‍ സ്ഥിരതയോടെ കളിക്കാന്‍ സാധിക്കാത്തതും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും ടീമിന് പുറത്തേക്കെത്തിച്ചു.
https://twitter.com/CricketopiaCom?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1803718782835102012%7Ctwgr%5Ec39631f758f7983c5e0cbcd0e51385fd7bd05fa7%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fsports%2Fcricket%2Fformer-indian-cricketer-david-johnson-death-1.9652863
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഷാംപുര മെയിൻ റോഡിലുള്ള അംബേദ്കർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കടുത്ത വയറുവേദനയെ തുടർന്ന് കഴിഞ്ഞയാഴ്ച സെൻ്റ് ഫിലോമിനാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജോൺസൺ കുറച്ചുകാലമായി ആരോഗ്യപ്രശ്നങ്ങളുമായി മല്ലിടുകയായിരുന്നു. മരണം ആത്മഹത്യയാണെന്നും നിഗമനമുണ്ട്. പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: