തിരുവനന്തപുരം : പത്താം അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ പേരൂര്‍ക്കട എസ്എപി പി എം ശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ സംയോജിത ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. യോഗ നമുക്കും സമൂഹത്തിനും എന്ന പ്രമേയം അടിസ്ഥാനമാക്കിയായിരുന്നു പരിപാടി.
പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ കേരള-ലക്ഷദ്വീപ് മേഖല അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി പളനിച്ചാമി ഉദ്ഘാടനം ചെയ്തു. ഒരു വ്യക്തിയെ പൂര്‍ണമായി പരിവര്‍ത്തനപ്പെടുത്താന്‍ യോഗയ്ക്ക് സാധിക്കുമെന്നും, മനസ്സ്, ശരീരം, ആത്മാവ് എന്നിവയെ ഒരുപോലെ ആരോഗ്യത്തോടെ പരിപാലിച്ചുകൊണ്ട് ജീവിതം മെച്ചപ്പെടുത്താന്‍ യോഗ പരിശീലനം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ വി. പാര്‍വതി അധ്യക്ഷത വഹിച്ചു. ആയുഷ് മിഷന് യോഗ ഇന്‍സ്ട്രക്ടര്‍ ഡോ ഗോപിക ചന്ദ്രന്, യോഗ പരിശീലനത്തെക്കുറിച്ചുള്ള ബോധവല്‍ക്കണ ക്ലാസ് നയിച്ചു. ഗവണ്മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ യോഗ ഇന്‍സ്ട്രക്ടറായ ഡോ. ലക്ഷ്മിയുടെ നേതൃത്വത്തിലുള്ള യോഗ പരിശീലന പരിപാടിയും ഡെമോണ്‍സ്ട്രേഷനും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: